ഒരുങ്ങിയിരിക്കുക
ഒരുങ്ങിയിരിക്കുക
അതിരറ്റു വേരറ്റു
അണഞ്ഞോരാ
ജീവിതത്തിൻ
തിരശ്ശീല മറവിൽ
നേട്ടങ്ങൾ കൊയ്ത
വറ്റിവരണ്ട പാടത്ത്
വിണ്ടുകീറിയ മണ്ണിന്റെ
മണമെറ്റു കിടന്നോരാ
കരിയിലകൾ കാറ്റടിച്ചു
പറന്നുപോയെങ്ങോ
ശിവമകന്നദേഹത്തിനു
വലം വച്ചു നനഞ്ഞു
തറ്റുയുടുത്ത്
പന്തംകൊളുത്തി തീയ്ക്കു
ഇരയായി മാറുന്നത്
കാഴ്ചക്കാരാകുന്നവർ
കണ്ണുനീർ തുടച്ചു മടങ്ങുന്നവർ
നാളെ നാളെ സ്വയമീ
പഞ്ചഭൂത കുപ്പായമഴിഞ്ഞു
വീഴുമെന്നറിയാതെ
ചിരിച്ചു തിമിർത്തവസാനം
ചിതക്കൊടുക്കം ചാരമായി
നനഞ്ഞ കൈകൊട്ടി
കാക്കയെ കാത്തിരിക്കും
ഉരുള ഉരുട്ടി വെച്ച്
കുഞ്ഞി കരങ്ങളറിയുന്നില്ലല്ലോ
നാളെ നാളെ .....
ഏവരുമൊരുങ്ങുക
സമയമാകുന്നെന്നു
എപ്പോഴെന്നറിയാതേ
ജി ആർ കവിയൂർ
23 09 2021
Comments