നെഞ്ചിനുള്ളിലെ വസന്തം

 നെഞ്ചിനുള്ളിലെ വസന്തം 


ഇന്നലെയെന്നെ പിടിച്ചു നിർത്തി,

നിന്നോർമ്മകൾ നടത്തത്തിലറിയാ...തെ 

പെയ്തൊഴിഞ്ഞാകൺപ്പീലി തൻ നനവും 

നിൻ മിഴിപ്പൂവു വീണൊരാ മുഖവാടികയിലായ് 


  

മൗനങ്ങൾ തീർക്കുന്ന ജീവിത നിമിഷങ്ങൾ 

കടങ്കഥയായിന്നു മാറുന്നുവോ ...

നീളും ദിനങ്ങളും നിലാവുമീ രാവും 

പൊയ്മുഖങ്ങളങ്ങേകി,യകലുമ്പോഴും

പുത്തൻ പ്രതീക്ഷകളേകിയീ പുലരി 

ഉണർത്തുവാനായിന്നു വന്നുവല്ലോ (2)

നോവുണർത്തുന്നൊരീ വിരഹത്തിലും

നിൻ സാമീപ്യമാകും സുഗന്ധത്തിലും

നല്കുന്ന നഷ്ടപ്രണയത്തിനോർമ്മയിൽ

നാളെയെന്തെന്നറിയാതെ,യുഴലുന്നു ഞാൻ

ഇനിയൊന്നു കാണുവാനാകില്ല,യെങ്കിലും

പഴയോർമ്മതൻ ചിത്രങ്ങൾ കൂട്ടായിരിക്കണേ.. 


ജീ ആർ കവിയൂർ 

12 .09 .2021



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “