ഇനിയെന്നുകാണും

ഇനിയെന്നുകാണും

നീളും രാവുകൾക്ക് മുടി വുണ്ടോ 
നിരന്തരം നിൻ ചിന്തകളിൽ 
നിഴലളക്കുന്നു മിഴികളെന്നും
നിന്നെ കാണാൻ ആയി വർഷങ്ങളായി

മൊഴികളിൽ നിന്നെകാണാതെ 
നോവു മൊട്ടിട്ടുവല്ലോ 
ക്ഷരകൂട്ടിൻ ഇണമായി 
പൊഴിയുന്ന കണ്ണുനീർ കണങ്ങളായി

മഷിമായുന്നുവല്ലോ പടരുന്നു 
കടലാസും കുതിർന്നു വീർത്ത 
കാലങ്ങൾ നൽകിയ ഓർമ്മകളുടെ 
വളപ്പൊട്ടും മയിൽപ്പീലിയും തുണ്ടും 

മായിക പ്രണയത്തിൻ 
മാസ്മറിക ലോകത്തുനിന്നും
മുള പൊട്ടിവിരിയുന്നു നിത്യം 
ഒരേ ഒരു ചിന്ത കാണുമിനിയെന്നുമെന്ന്

ജി ആർ  കവിയൂർ  
 12.09.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “