ഒരുനോക്കിനായി
ഒരുനോക്കിനായി
വീണ്ടും നിദ്രാവിഹീനമാകുന്നു രാവുകൾ
മനസ്സിലെ നോവുകൾ പറയാൻ
നിന്നെ കാണുവാൻ കൊതിയോടെ
കണ്ണുകൾ തുടിക്കുന്നു പ്രണയമേ
ഇനി വയ്യ മന്വന്തരങ്ങളോളം
കാത്തിരിക്കാനീ ജനിമൃതികൾക്കിടയിൽ
അല്പം സ്വൽപ്പം ദയ കാണിക്കുമെന്നു
കരുതട്ടയോ പ്രണയമേ
ഒരു വേള കൺചിമ്മുമ്പോഴേക്കും
നീ കടന്നുപോകല്ലേ പ്രണയമേ
ഇല്ല കണ്ണടച്ചു ഇരുട്ടാക്കിയാലും
തെളിയുന്നു നിൻ രൂപം പ്രണയമേ
ജീ ആർ കവിയൂർ
06.09.2021
Comments