മോദക പ്രിയനേ



മോദക പ്രിയനേ 
സമ്മോഹത്തോട് 
നയിച്ചീടണേ ഭഗവാനേ  
ഗണ നാഥാ നീ തുണ 

നിന്നെ ഇടവും വലവും 
ബുദ്ധിയും സിദ്ധിയും 
അനുഗ്രഹം ചോരിഞ്ഞിടുന്നു 
നിന്നെ ഭജിപ്പവരുടെ വിഘ്നങ്ങൾ 
തീർത്തു വിടുന്നു നീ 

മോദക പ്രിയനേ 
സമ്മോഹത്തോട് 
നയിച്ചീടണേ ഭഗവാനേ  
ഗണ നാഥാ നീ തുണ 

അറുമുഖനാകും ഗുഹനും
അയ്യപ്പ സ്വാമിയും 
നിൻ സോദരായി വാഴുന്നു 
സകലേശാ വിശ്വേശ്വര 
സകലരാലും പൂജിതനെ ദേവ 
ഗംഗണപതിയെ കാത്തുകൊള്ളണേ 

മോദക പ്രിയനേ 
സമ്മോഹത്തോട് 
നയിച്ചീടണേ ഭഗവാനേ  
ഗണ നാഥാ നീ തുണ 

അപ്പമടയവ നെൽപ്പൊരിയും 
കദളിപ്പഴവും വച്ച് തൊഴുന്നേൻ 
ഗണപതിയെ ഗുണനിധേ 
വിഘ്നമെല്ലാമകറ്റി നീ 
വഹ്ന്ന്നിയിലെ സുഖദുഃഖങ്ങളുടെ 
നടുവിൽ നിന്നും വല്ലവിധവും 
പരിപാലിക്കുന്നവനെ ഗണപതിയെ
വിഘ്ന വിനാശനേ  കുമ്പിടുന്നേൻ 

മോദക പ്രിയനേ 
സമ്മോഹത്തോട് 
നയിച്ചീടണേ ഭഗവാനേ  
ഗണ നാഥാ നീ തുണ 

ജീ ആർ കവിയൂർ
10.09.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “