മിഴികളിൽ നിറഞ്ഞത്

മിഴികളിൽ നിറഞ്ഞത് 

ആരായാലുമാവാം 
കേൾക്കുക എന്റെ മിഴികളെ 
മൊഴികൾക്ക്  തഴുതിട്ടിരിക്കുന്നു 
കാഴ്ചകളേറെ സൂക്ഷിച്ചു 
വെച്ചിരിക്കുന്നുവല്ലോ

അവൻ അവളോട് പറഞ്ഞു 
എന്നോട് മിണ്ടേണ്ട ,ഒന്ന് 
കണ്ണുകളിൽ തന്നെ നോക്കുക
നിനക്കു പറയാനുള്ളത് കേട്ടല്ലോ 

ഹൃദയം എല്ലായിടത്തുനിന്നും 
വിണ്ടു കീറിയിരിക്കുന്നു വല്ലോ എല്ലാ ഭിത്തികളിലും ദ്വാരം വീണിരിക്കുന്നു ആരെങ്കിലും ഒന്ന് എത്തി നോക്കുമല്ലോ 

ഓടി പോകാനല്ല കയറി താമസിക്കാൻ വിഷമിപ്പിക്കാനല്ല സ്വാന്തനം നൽകുവാൻ ഭിത്തികൾ നിറം മങ്ങിയതും ദ്വാരം വീണതും 
എന്നാൽ ഇതൊക്കെ നിറങ്ങൾ നൽകി ഭംഗിയാക്കാമല്ലോ 

ചില ചിത്രങ്ങൾ പഴയതെങ്കിലും തൂങ്ങിക്കിടക്കുന്നുണ്ടല്ലോ 
എല്ലാ ഭിത്തികളിലെ വിടവുകൾ 
അടക്കുവാനുള്ളൂയെന്ന് അറിയുക  അടിത്തറക്കു ബലക്ഷയമില്ലല്ലോ

ആരെങ്കിലും ഒന്ന് നോക്കുക എന്നെ നോക്കി കൊണ്ടേയിരിക്കണം പിന്നെ പറയണം 
നിന്റെ ഈ പുഞ്ചിരി കൊള്ളാം 
എന്നാൽ അത്ര മനോഹരം അല്ല താനും  

സൂക്ഷിച്ചു നോക്കൂ ഇതിലെ മുറിവുകളെ 
ആറാട്ടെ രക്തം വാർന്നു കൊണ്ടേയിരിക്കുന്നു ചിരികളിൽ പടരുന്നത് ആനന്ദത്തിൻ അലകൾ 
നിന്നിൽ അലിഞ്ഞു ചേരുന്നുള്ളതാണല്ലോ 

ഒളിപ്പിക്കാതെ നോക്കുക ദർപ്പണത്തിലേക്ക്
നോവുകളുടെ വിരഹം കലർന്നതെങ്കിലും ഓർക്കുന്തോറും മധുരം പകരുന്നുവല്ലോ ആർക്കു പറഞ്ഞാൽ മനസ്സിലാവാത്തതല്ലോ പ്രണയമെന്നതല്ലോ ..

ആരായാലുമാവാം 
കേൾക്കുക എന്റെ മിഴികളെ 
മൊഴികൾക്ക്  തഴുതിട്ടിരിക്കുന്നു 
കാഴ്ചകളേറെ സൂക്ഷിച്ചു 
വെച്ചിരിക്കുന്നുവല്ലോ

ജീ ആർ കവിയുർ
18.09.2021



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “