കണ്ടേൻ കണ്ടേൻ

കണ്ടേൻ കണ്ടേൻ ..


കണ്ടേൻ കണ്ടേൻ കാർവർണ്ണനെ 
കണ്ടേൻ കണ്ടേനടാ കണ്ണനെ 

കനവൊക്കെ ആണോ അറിയില്ല 
കൺ ചിമ്മിത്തുറന്നേൻ കാതു 
കൂർപ്പിച്ചു കലർപ്പില്ലാത്ത മായം 
കലരാത്ത കോലക്കുഴൽ വിളി 
കേട്ടതു ഞാൻമാത്രമല്ലല്ലോ പിന്നെ 
കാലികളുമയവിറക്കാതെ കേട്ടുനിന്നേൻ  

കണ്ടേൻ കണ്ടേൻ കാർവർണ്ണനെ 
കണ്ടേൻ കണ്ടേനടാ കണ്ണനെ 

കവിമനമായതിനാലോ 
കരകവിയും ഭക്തിയാലോ 
കരിമുകിൽ വർണ്ണനെ കണ്ടേൻനടാ 
കലിയുഗമെങ്കിലും കണ്ണന്റെ നാമം 
കലർപ്പില്ലാതെ പാടുകിൽ 
കൈവരുമല്ലോ മോക്ഷപദം കണ്ണാ 

കണ്ടേൻ കണ്ടേൻ കാർവർണ്ണനെ 
കണ്ടേൻ കണ്ടേനടാ കണ്ണനെ 


കാളിന്ദിയാറ്റിലും കരകളിലും 
കണ്ണനവൻ നൃത്തം ചവുട്ടിയല്ലോ 
കാലിലെ കിങ്ങിണി ചിലമ്പൊലി 
കരൾ നോവിനറുതി വരുമല്ലോ നിൻ 
കൃപയാലേ എത്രയോ ജന്മങ്ങൾ 
കരുണാമയനെ നിൻ കൃപയാൽ 
കണ്ണാ നീ മോക്ഷപദം നല്കുന്നുവല്ലോ 

കണ്ടേൻ കണ്ടേൻ കാർവർണ്ണനെ 
കണ്ടേൻ കണ്ടേനടാ കണ്ണനെ 

ജീ ആർ കവിയൂർ 
25 .09 . 2021 




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “