ധ്യാനനിമഗ്നരാവാം
എൻ ജാലകവെളിയിൽ
കരീലക്കിളികൾ സല്ലപിച്ചു
കാലങ്ങളായി അവ വന്നു
പോകുന്നുണ്ടെങ്കിലും
ഇന്നൊന്നു കണ്ണുകളുടക്കി
ഇത്രക്ക് പ്രകൃതി രമ്യത്തോടെ
ഇങ്ങിനെകഴിയുമ്പോളെന്തേ
ഇരുകാലിമാത്രം വെട്ടിപിരിയുന്നു
പരസ്പ്പര സ്നേഹ ബഹുമാനങ്ങൾ
പാടെ ഒടുക്കി ഞാനോ നീയൊയെന്നു
പടക്കളം തീർക്കുന്നു വീടെന്ന സ്വർഗ്ഗത്തെ
പടനിലമാക്കി പകുക്കുവാനൊരുങ്ങുന്നു
ഇല്ല സമാധാനമിവർക്കു പണമെന്ന
ഇന്ധനത്തിന്റെ ഘനത്തിനായി
ഇരയാകുന്നു ജീവിതത്തെ ഹോമിക്കുന്നു
ഇത്തിരി നേരമൊന്നു പ്രകൃതിയെ നോക്കി
ധ്യാനനിമഗ്നരാവാം ഐകമത്യ സൂക്തം ജപിക്കാം
"ഓം സംസമിദ് ധ്യുവസേ
വൃഷൻ അഗ്നേ വിശ്വാന്നാര്യ
ആ ഇളസ്പദേ സമിധ്യസേ
സ നോ വസൂന്യാ ഭര .
സംഗച്ഛ ധ്വം സംവദത്വം
സം വോ മനാംസി ജാനതാം
ദേവ ഭാഗം യഥാ പൂർവേ
സംജാനാനാ ഉപാസതേ
സമാനോ മന്ത്ര : സമതി സമാനീ
സമാനം മനഃ സഹ ചിത്തമേഷാo
സമാനം മന്ത്രമഭി മന്ത്രയേ വഃ
സമാനേന വോ ഹവിഷാ ജുഹോമി
സമാനീ വ ആകൂതി സമാനാ
ഹൃദയാനി വഃ സമാനമസ്തു വോ
മനോ യഥാ വഃ സുസഹാ സതി
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ജീ ആർ കവിയൂർ
19.09.2021
Comments