എൻ ചിന്തകളിൽ
എൻ നീറും ചിന്തകളിൽ
നിൻ വർണ്ണ ചിത്രമാണോ
നനവാർന്ന കിനാവിൽ
നിലാവിലെന്ന പോലെ
കണ്ടു കൊതി തീരുമുമ്പേ
കൊലുസ്സുകിലുക്കി നടന്നു
കിണുങ്ങി ചിരിച്ച നേരം
കവിളത്തു വിരിഞ്ഞ നുണക്കുഴിയിൽ
വിരിഞ്ഞ നാണമാണോയെൻ
വിരൽ തുമ്പിൽ വിരിഞ്ഞ
വസന്തമാണോയീ ഗന്ധം
വാടാമുല്ലയായ് പരിലസിപ്പൂ കവിതയായ്
എൻ നീറും ചിന്തകളിൽ
നിൻ വർണ്ണ ചിത്രമാണോ
നനവാർന്ന കിനാവിൽ
നിലാവിലെന്ന പോലെ
ജീ ആർ കവിയൂർ
25 .09 .2021
Comments