കാണുവാനാകുമോ ( ഗസൽ)
കാണുവാനാകുമോ ( ഗസൽ)
ജീവിതകഥയുടെ താളുകളിലെ
പോരുൾ തേടിയലയും നേരം
മറക്കുവാൻ കഴിയാത്തതൊക്കെ
ചില സ്വപ്നങ്ങളിൽ തെളിയുന്നുവോ
നിൻ മിഴി മുനയെറ്റു പിടയുന്ന
ദിനങ്ങളുടെ ദൈന്യതയാൽ
കരൾ നൊന്തു പാടുന്നേരം
വരികൾക്ക് വിരഹത്തിൻ ചൂരോ
ഈ രാവിൻ യാത്രകൾക്കും മുടിവുണ്ടോ പകലുകൾ വീരിയുകയില്ല കനവുകളാൽ കാണുവാനുള്ള ആഗ്രഹം മാത്രമായി
ഒടുങ്ങുമോ നിത്യശാന്തിയോളം പ്രിയതേ..!!
ജീ ആർ കവിയൂർ
21 09 2021
Comments