പ്രഭു തൻ കാൽക്കലായി..
നീയെന്ന സത്യം
മറയ്ക്കുന്ന ബോധം
ഞാനെന്ന ഞാനീനായായ്
തേടുന്നുവല്ലോ ദിനം
രാവുകൾക്കുമപ്പുറം
തമസ്സ് എന്ന പൊരുളിനെ
വെളിച്ചം കൊണ്ട് തെളിപ്പു
കാലത്തിൻ യവനികയ്ക്കുള്ളിൽ
എതിരായിപ്പറയുന്നവനു
ധർമ്മച്യുതിയായി ഭവിന്നു
ആത്മബോധം നശിക്കുന്നു
ധന ധാന്യത്തിനുപിന്നാലെ
പാഞ്ഞു കളയുന്നിതായുസ്സും
പറഞ്ഞാലും പറഞ്ഞാലും ഒടുങ്ങില്ല പറഞ്ഞവർ അറിഞ്ഞവർ
പുഴപോലെ ഒഴുകി മറയുന്നുവല്ലോ
സാഗരമലറി കരഞ്ഞു തീർക്കുന്നു
സഹനത്തിനുണ്ടോ ഫലമെന്നത്
സകല ലോകത്തിനു പോരുളുന്നത്
സഹജമായി തീരുന്നുവല്ലോ അതിനായി
പ്രാർത്ഥിക്കുന്നു മനമേ വീണ്ടും വീണ്ടും പ്രാണൻ തൻ ഗമനത്തിനൊപ്പം
പ്രതിച്ഛായ മറയുന്നില്ല തിളങ്ങുന്നു പ്രണവാകാരം സംഗീതമർപ്പിക്കുന്നു
പ്രഭു തൻ കാൽക്കലായി..
ജീ ആർ കവിയൂർ
02.09. 2021
Comments