എത്രനാൾ കനവ് കാണും
ഒരു നോക്കു കാണുവാനും
ഒരു വാക്കു മിണ്ടുവാനും
ആദ്യാനുരാഗത്തിൻ നോവുമായ് ഓമലേ
വിങ്ങുന്നു മനമേറെയായ്
പറയാതെ പോയവയൊക്കെ
ഞാനെൻ അക്ഷര ചിമിഴിലായി ഒതുക്കി
പ്രപഞ്ചമാകെ അലഞ്ഞു നിന്നെ തേടി
ആത്മനിർവൃതിയോടെ ഓർത്തെടുക്കുവാനിന് ഏറെ ദൂരങ്ങൾ താണ്ടുന്നുവോ അറിയില്ല
ജന്മജന്മന്തര ദുഖങ്ങളും പേറിയിങ്ങനെ
വിരഹത്തിന്റെ നോവുകൾ നിനക്കുണ്ടോ പറയു സഖി , പറയു നിനക്കു ഈ വിധ ആറാത്ത നോവുകൾ ഉണ്ടോ പ്രിയതേ
ഒരുമിച്ചു എത്ര നാൾ കിനാവ് കണ്ട് നിൽക്കാനാവുമോ
ജീ ആർ കവിയൂർ
28 .10.2021
Comments