അക്ഷര പെയ്യത്ത്
അക്ഷര പെയ്യത്ത്
പെയ്തൊഴിയാത്ത നൊമ്പരമേ
നിന്നെ ഞാനെന്തു വിളിക്കും
ഓർക്കുംതോറും തേൻ മധുരം
കണ്ണുകൾക്ക് വർണ്ണ വസന്തം
തീരത്തിന്നോരത്തു
തോരാതെ പെയ്യുമ്പോൾ
അറിയാതെ നിറയുന്നങ്ങുള്ളവും
പൊയ്കയും സാഗരവും
പലപലരാഗത്തിൽ
പൊഴിയുന്നമുത്തുകൾ ചിന്നിച്ചിതറുന്നുണ്ടുള്ളിലും
തീരത്തും നിന്നുമായതാ
മാനവുമറിഞ്ഞില്ല കരയുമതുയറിഞ്ഞില്ല മനസ്സിന്റെ ഉള്ളകത്തിൽ അക്ഷര പെയ്യ്തു ചുണ്ടാണി പെരുവിരൽ കിടയിലൂടെ ഊർന്നിറങ്ങി കൺ നിറച്ചു
പാഴായി പെറുക്കിയെടുത്ത്
മൊഴിമുത്തുക്കളെ മോഹനമെന്നോ ശിവരഞ്ജിനിയെന്നോ അറിയാതെ
നെഞ്ചു പൊട്ടി പാടി പോയിതാ....
ജീ ആർ കവിയൂർ
1.09.2021
Comments