യമുനേ നീ ഒഴുകുക
യമുനേ നീ ഒഴുകുക
നരേന്ദനഗരത്തിലെ യമുനോത്രിയിൽ നിന്നും
ഒഴുകിയിറങ്ങുന്ന സുന്ദരിയാം ജലധാരയേ
പ്രിയ യമുനേ ശാലീനേ യദുകുലനാഥന്റെ
പ്രിയ കളിത്തോഴി നിന്നെ കാളിന്ദിയായ്
മഥുരാപുരിയുടെ സ്പന്ദനമായ് നീ ഒഴുകുമ്പോൾ
മനോഹരൻ സുന്ദരനാം മോഹനൻ നിന്നിൽ
മദിച്ചു പുളഞ്ഞ കാളിയനെ മർദ്ദിച്ചവശനാക്കിയ
നേരങ്ങളിലോ , നീ ഒഴുകും വഴികളിൽ
കാലാകാലങ്ങളിൽ മുഗളന്മാരുമായുള്ള
രണ സംഗ്രാമത്താലോ അറിയില്ല
നിൻ തീരത്തല്ലോ വെണ്ണക്കൽ കൊട്ടാരമാം
പ്രണയ പർണ്ണ കുടീരമാം താജിന്റെ ശില്പിക്കു
സമ്മാനമായ് വെട്ടി കൈയ്യിൽ നിന്നുമായ്
നിണം വാർന്നൊഴുകിയ നേരത്തോ
നിൻ മേനിക്ക് നിറം കറുപ്പായതോ അറിയില്ലല്ലോ
നിനക്ക് കുറുകെയുള്ള പാലത്തിലേറിയങ്ങു
ഈയുള്ളവൻ ഇന്ദ്രപ്രസ്ഥത്തിലേക്കു കടക്കുമ്പോൾ
മൂക്ക് പൊത്തി കടന്നു പോയിരുന്നതു ഓർക്കുന്നു
നിന്നെ മലിനയാക്കി മാറ്റിയ ഇരുകാലിയുടെ
സ്വാർത്ഥ മുഖങ്ങൾക്കു മുന്നിലൊരു അദൃശ്യ നാം
അണുവിനാൽ ഭീതി പൂണ്ടു മാലിന്യമെല്ലാമങ്ങു
മൊടുക്കിയതിനാലോ നിൻ നിറമാകെ മാറിയത്
നിൻ പരിശുദ്ധി ഇനിയും കാക്കാനാവട്ടെ ജനം
യദുകുലനാഥന്റെ പ്രിയപ്പട്ടവളേ നീയിനി
അനുസൂതമായ് ഒഴുകുക പ്രിയ യമുനേ ..!!
ജീ ആർ കവിയൂർ
29 .09 .2021
Comments