ശിവാനന്ദ ലഹരി - 12 (സമ്പാദന സംയോജനം )

 ശിവാനന്ദ ലഹരി - 12    (സമ്പാദന സംയോജനം )

ഓം നമഃശിവായ 

ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ സമ്പാദന സംയോജനം ശ്രമം നടത്തുന്നു 

ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു 


നിത്യായ ത്രിഗുണാത്മനേ പുരജിതേ കാത്യായനീശ്രേയസേ

സത്യായാദികുടുംബിനേ മുനിമനഃ പ്രത്യക്ഷചിന്മൂര്‍ത്തയേ |

മായാസൃഷ്ടജഗത്ത്രയായ സകലാമ്നായാന്തസംഞ്ചാരിണേ

സായം താണ്ഡവസംഭ്രമായ ജടിനേ സേയം നതിഃ ശംഭവേ || 56


നാശമില്ലാത്തവനും, സത്വം, രജസ്സ്, തമസ്സ്, എന്നി മൂന്നു ഗുണങ്ങളെ ആശ്രയിച്ച്

 ബ്രഹ്മ-വിഷ്ണു- മഹേശ്വരരൂപങ്ങളെകൈക്കൊണ്ടവനും 

സ്ഥുലസുക്ഷ്മകാരണാത്മകമായ മൂന്നുവിധ ശരീരത്തേയും-അഥവ- മുപ്പൊരങ്ങളേയും – നശിപ്പിച്ചവനും 

പാര്‍വ്വതിദേവിയുടെ തപഫലവും സത്യസ്വരൂപിയും 

ലോകാനുഗ്രഹത്തിന്നായി ആദ്യമായിത്തന്നെ കഡുംബിയായിത്തീര്‍ന്നവനും 

യോഗീശ്വരന്മാരുടെ മനസ്സി‍ല്‍ ചിത്‍സ്വരൂപത്തി‍ല്‍ പ്രത്യക്ഷമാവുന്നവനും

 യോഗമായബലത്താ‍ല്‍ പ്രപഞ്ചത്തെ സൃഷ്ടിച്ചവനും 

ഉപനിഷത്തുകളിലെല്ലാമന്തര്‍ഭവിച്ചു സ്ഥിതിചെയ്യുന്നവനും

 സന്ധ്യാനടനത്തില്‍ അതിവാഞ്ഛയോടുകൂടിയവനും

 ജടധാരിയുമായിരിക്കുന്ന ശ്രീ ശംഭുവിന്നായ്ക്കൊണ്ട് നമസ്കാരം


നിത്യം സ്വോദരപോഷണായ സകലാനുദ്ദിശ്യ വിത്താശയാ

വ്യര്‍ത്ഥം പര്യടനം കരോമി ഭവതഃ സേവ‍ാം ന ജാനേ വിഭോ |

മജ്ജന്മാന്തരപുണ്യപാകബലതസ്ത്വം ശര്വ സര്‍വ്വാന്തര-

സ്തിഷ്ഠസ്യേവ ഹി തേന വാ പശുപതേ തേ രക്ഷനീയോഽസ്മ്യഹം || 57 ||


ഞാന്‍ എന്റെ വയറുനിറപ്പാന്‍വേണ്ടി പണത്തി‍ല്‍ ആര്‍ത്തി പിടിച്ചവനായി ആര്‍ തരും,

 ആര്‍ തരില്ല എന്നൊന്നും നോക്കാതെ കണ്ടവരോടെല്ല‍ാം ഇരന്നുകൊണ്ട് അലഞ്ഞുനടന്നിട്ടും 

യാതൊരു ഫലവുമില്ലാതിരിക്കുകയാണ്. ഹേ സര്‍വ്വവ്യാപീയായുള്ളോവേ !

 നിന്തിരുവടിയെ സേവിക്കുന്നതിന്നെനിക്കറിഞ്ഞുകൂട, ഭക്തരക്ഷക! 

എന്റെ പൂര്‍വ്വപുണ്യപരിപാകത്താ‍ല്‍ നിന്തിരുവടി ഓരോ പ്രാണികളുടെ ഉള്ളിലും 

സ്ഥിതിചെയ്യുന്ന സര്‍വ്വന്തര്‍യ്യാമിയാണെന്ന് എനിക്കു മനസ്സിലായി.

 അതിനാല്‍ ഇനിയെങ്കിലും എന്നെ കാത്തു രക്ഷിച്ചുകൂടെ ?


ഏകോ വാരിജബാന്ധവഃ ക്ഷിതിനഭോ വ്യാപ്തം തമോമണ്ഡലം

ഭിത്ത്വാ ലോചനഗോചരോഽപി ഭവതി ത്വം കോടിസൂര്യപ്രഭഃ |

വേദ്യഃ കിന്ന ഭവസ്യഹോ ഘനതരം കീദൃഗ്ഭവേന്മത്തമ-

സ്തത്സ‍വ്വം വ്യപനീയ മേ പശുപതേ സാക്ഷാത് പ്രസന്നോ ഭവ || 58 ||


ഏകനായ ആദിത്യന്‍ ഭൂമിമുത‍ല്‍ ആകാശംവരെ വ്യാപിച്ചു 

കിടക്കുന്ന ഇരുള്‍കൂട്ടത്തെ പാടെ നീക്കംചെയ്ത് പ്രത്യക്ഷനായി പ്രകാശിക്കുന്നു.

 അനേകായിരം ആദിത്യന്മാരുടെ പ്രഭയുള്ളവനായിരുന്നിട്ടും 

നിന്തിരുവടി എനിക്ക് അറിയപ്പെടാവുന്നവനായി കൂടി ഭവിക്കുന്നില്ല,

 എന്താശ്ചര്‍യ്യം. എന്റെ ഹൃദയത്തിലുള്ള കൂരിരുട്ടു എത്രമേല്‍ കടുത്തതായിരിക്കണം!

 ഹേ ലോകേശ! അതിനാല്‍ ഈ ഇരുളാകമാനം തുടച്ചുനീക്കി 

എന്റെ മനോദൃഷ്ടിക്കു തെളിഞ്ഞു കാണപ്പെടാവുന്നവനായി ഭവിക്കേണമേ.


ഹംസഃ പദ്മവനം സമിച്ഛതി യഥാ നീല‍ാംബുദം ചാതകഃ

കോകഃ കോകനദപ്രിയം പ്രതിദിനം ചന്ദ്രം ചകോരസ്തഥാ |

ചേതോ വാഞ്ഛതി മാമകം പശുപതേ ചിന്മാര്‍ഗ്ഗമൃഗ്യം വിഭോ

ഗൌരീനാഥ ഭവത്പദാബ്ജയുഗലം കൈവല്യസൌഖ്യപ്രദം || 59 ||


ഹേ പാര്‍വ്വതീനാഥ! അരയന്നം താമരപ്പൊയ്മയേയും 

ചാതകം കാര്‍മേഘത്തേയും ചക്രവാകം ആദിത്യനേയും 

ചകോരം ചന്ദ്രനേയും പ്രതിദിനവും ആശിച്ചുകൊണ്ടിരിക്കുന്നതുപോലെ

 ജ്ഞാനമാര്‍ഗ്ഗത്താ‍ല്‍ തിരഞ്ഞുപിടിക്കേണ്ടതും

 കൈവല്യസുഖത്തെ നല്‍ക്കുന്നതുമായ അങ്ങയുടെ പൊല്‍ത്താരടികളെ 

എന്റെ മനസ്സ് ഏതു സമയത്തിലും ആഗ്രഹിച്ചു കൊണ്ടുതന്നെയിരിക്കുന്നു.


രോധസ്തോയഹൃതഃ ശ്രമേണ പഥികശ്ഛായ‍ാം തരോര്‍ വൃഷ്ടിതോ

ഭീതഃ സ്വസ്ഥഗൃഹം ഗൃഹസ്ഥമതിഥിര്‍ദീനഃ പ്രഭും ധാര്‍മ്മികം |

ദീപം സന്തമസാകുലശ്ച ശിഖിനം ശീതാവൃതസ്ത്വം തഥാ

ചേതഃ സര്‍വ്വഭയാപഹം വ്രജ സുഖം ശംഭോഃ പദ‍ാംഭോരുഹം || 60 ||


അല്ലേ ഹൃദയമേ! ജലപ്രവാഹത്തില്‍പെട്ട് ഒലിച്ച്പോകുന്ന ഒരുവ‍ന്‍ നദീതീരത്തേയും, 

വഴിനടന്നു ക്ഷീണിച്ച ഒരുവന്‍ വൃക്ഷച്ഛായയേയും

, മഴകൊണ്ടു മതിയായവന്‍ സുഖകരമായ ഭവനത്തേയും, 

അതിഥി ഗൃഹസ്ഥനേയും, ദരിദ്രന്‍ ധര്‍മ്മിഷ്ഠനായ ദാതാവിനേയും, 

കൂരിരുട്ടില്‍ കഷ്ടപ്പെടുന്നവന്‍ ദീപത്തേയും, 

തണുത്തു വിറയ്ക്കുന്നവന്‍ തീയ്യിനേയും,

 ഏതുവിധത്തി ല്‍ ശരണം പ്രാപിക്കുന്നുവോ അതുപോലെ നീയ്യും

 എല്ലാവിധ ഭയത്തേയും വേരോടെ നശിപ്പിക്കുന്നതും 

പരമസൗഖ്യത്തെ നല്‍ക്കുന്നതുമായ 

ശ്രീ ശംഭുവിന്റെ പാദാരവിന്ദത്തെ ശരണംപ്രാപിച്ചുകൊള്ളുക.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “