ഇനിയെന്നു കാണും നാം
ഇനിയെന്നു കാണും നാം
നോവുന്നു ഉള്ളകമാകെ
നീറുന്ന നിമിഷങ്ങൾ
നിദ്രയില്ലാ രാവുകളിൽ
നിന്നെക്കുറിച്ചു മാത്രമായി
എന്നോർമ്മകളലയുന്നു
നാം കണ്ടൊരാ സ്വപ്നങ്ങൾ
നമ്മളിൽ തന്നെ ഒടുങ്ങുന്നു വല്ലോ
നമ്മളിൽ തന്നെ ഒടുങ്ങുന്നു വല്ലോ
നയിപ്പതാ ചിന്തകളുടെ ചിതയിൽ ചിതലരിക്കുന്നുവല്ലോ
ജന്മ ജന്മാന്തരങ്ങളായി
ജാള്യതയില്ലാതെ അലയുന്നു
ജരാനരകൾ വന്നീടുകിലും
ജീവിതമെന്ന മൂന്നക്ഷരകൂട്ടിൻ
ഈണങ്ങളിന്നും മരിക്കില്ല
രാവുംപകലും മാറിയാതെ
പാടി മനമതു പാടി വീണ്ടും
വീണ്ടും പ്രിയതേ ഇനിയൊന്നു
ചോദിച്ചോട്ടെ മിഴികൾ നിറഞാഴുകി
ഇനിയെന്നു കാണും നാം ,
ഇനിയെന്നു കാണും നാം
ജീ ആർ കവിയൂർ
11.09.2021
Comments