ഞടുക്കം

 ഞടുക്കം 


നിൻ വെള്ളി കൊലിസ്സിന്റെ കിലുക്കം 

എന്റെ ഉള്ളിൽ പ്രണയത്തിന് തിളക്കം 

ഒന്നും പറയാതെ പോയില്ലേ തിടുക്കം 

ഒരു വാക്കിന്റെ നോക്കിന്റെ തുടക്കം 


അറിയാതെ പോയില്ലേ പെരുക്കം 

ഒഴിയാനാവാത്ത മനസ്സിൻ ഞെരുക്കം 

തണലായി താങ്ങായി നിഴലനക്കം 

തുളുമ്പുന്നു കണ്ണീർ മഴയുടെ ഞടുക്കം 


ഇടിമിന്നലായി മാറുന്നു കടുപ്പം 

തഴുകുന്നു നിൻ ഓർമ്മയുടെ മിനുക്കം 

എഴുതുന്നവരികൾക്ക് ഞെരുക്കം 

മരിച്ചാലും മറക്കില്ലൊരിക്കലും 


കാട്ടുപൂവിൻ മണമുള്ള  നിൻ ഗന്ധം 

ഓർത്തെടുത്തു കാമുകിപ്പെണ്ണെ പാടും 

പാട്ടുകളിൽ നിൻ കാറ്റിൽ പാറും

മുടിയുള്ള കരിമിഴിയാളേ ഇന്നും 

നീ ഗസലിൻ വരികളായി ഒടുക്കം 


ജീ ആർ കവിയൂർ 

06 .06 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “