''ജപിക്ക മനമേ പഞ്ചാക്ഷരി ''

''ജപിക്ക മനമേ പഞ്ചാക്ഷരി ''



ശിവ ഗംഗയിൽ മുങ്ങിയുണരും 

മാനസ തീർഥാടനം നടത്തുമ്പോൾ 

ഗംഗോത്രിയോട് ചേർന്ന ഗോമുഖവും 

കണ്ടു സാഷ്ടാംഗം വണങ്ങുന്നു  നിന്നെ 

ശിവശങ്കരനേ അനുഗ്രഹിക്കേണമേ 


ഭഗീരഥ രാജന്റെ തപസില്‍ പ്രസാദിച്ച്

പൂര്‍വ്വികരായ സാരരാജാക്കന്മാര്‍ക്ക് 

മുക്തിയേകി സ്വര്‍ലോകത്തു നിന്നും 

ഭൂമിയിലേക്ക് പതിക്കുമാഘാതത്തെ 

ഭഗവാൻ  ശിരസ്സേറ്റു ഗംഗയെ 


ഭാഗീരതിയായ ഗംഗാ തീർത്ഥത്താൽ 

മനം തൊട്ടു ശുദ്ധി വരുത്തിയിന്നു 

ശിവശങ്കരന്റെ കഥയറിഞ്ഞു ചിത്തം 

കുളിർത്തുവല്ലോ മാലോകരെ അറിഞ്ഞു  

ജപിക്കുക ഭഗവൽ നാമമാം 

പഞ്ചാക്ഷരി മന്ത്രം "ഓം നമഃ ശിവായ "



ജീ ആർ കവിയൂർ 

20 .06 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “