അവൾ വരവായ് - ഗസൽ
അവൾ വരവായ് - ഗസൽ
തിങ്കൾ നാണിച്ചു
മേഘ കമ്പളത്താൽ
മുഖം മറച്ചു മെല്ലെ
മാരിവിൽ കാവടി
ഒരുങ്ങി വാനം
കുളിർതെന്നൽ
തലോടി മെയ്യാകെ
ഓർമ്മതൻ താഴ് വാരങ്ങളിൽ
ഉണർന്നു ശിവരഞ്ജിനി
വിരഹ നോവകന്നു
മനസ്സു മനസ്സിന്റെ
ഉള്ളകം തുറന്നു
അവളെൻ ചാരത്തു
വന്നണഞ്ഞപ്പോൽ
അനുഭൂതി പകർന്നു
മുകിലകന്നു മാനം
തെളിഞ്ഞു വന്നു
അമ്പിളി ചിരിയുമായി
ശ്രാവണ പൗർണമി വന്നു
പ്രണയാതുര ചിന്തയുണർന്നു
അവളുടെ വരവറിയിച്ചു
നിശാഗന്ധി വിരിഞ്ഞു
നറുമണം പരന്നു
മേദിനിയാകെ നിറഞ്ഞു
മോഹം പൂത്തുലഞ്ഞു
ജീ ആർ കവിയൂർ
04 .06 .2021
Comments