പ്രിയതേ മൊബയിൽ ഫോണേ
പ്രിയതേ മൊബയിൽ ഫോണേ
പാതിരാപ്പകലില്ലാതെ നിന്നെ
വിരലുകളാൽ പരതി പരതി
വേദനിക്കുന്നില്ലല്ലോ നിനക്ക്
ഒരല്പംപോലും വിശ്രമമില്ലാതെ
നിറവേറും നിഴലുകളുടെ
നീണ്ട നിരകൾക്കു നടുവിൽ
നീല രാവുകളിലും മഞ്ഞ വെയിലിലും
നിറഞ്ഞൊഴുകും നയനങ്ങൾ
മിണ്ടുവാനും പറയുവാനും
മിണ്ടാതെ മിണ്ടുന്നതും
ഒപ്പം നീയെന്നും ഇപ്പോഴും
മണ്ടി നടക്കുന്നില്ലേ കൂടെ
നിനക്ക് മിണ്ടുവാൻ കഴിഞ്ഞു വെങ്കിൽ
നീ അലറി വിളിക്കുകയില്ലായിരുന്നില്ലേ
നീ ആണ് നീയാണ് എൻ ജീവിത സഖിയിന്നു
നിന്നെ ഞാൻ ഉപദ്രവസഹായിയെന്നു വിളിച്ചോട്ടെ
ജീ ആർ കവിയൂർ
26 .06 .2021
Comments