സൗന്ദര്യ ലഹരി - ശത ദളങ്ങൾ -13
സൗന്ദര്യ ലഹരി - ശത ദളങ്ങൾ -13
അമ്മേ പരാശക്തിയെ നമഃ
ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ
ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി
സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത് എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു ,
അസൌ നാസാവംശസ്തുഹിനഗിരിവംശധ്വജപടി
ത്വദീയോ നേദീയഃ ഫലതു ഫലമസ്മാകമുചിതമ് ।
വഹന്നംതര്മുക്താഃ ശിശിരതരനിശ്വാസഗലിതം
സമൃദ്ധ്യാ യത്താസാം ബഹിരപി ച മുക്താമണിധരഃ ॥ 61 ॥
അല്ലയോ ഹിമവാന്റെ പതാകയായവളേ ! അവിടുത്തെ ഈ നാസാദണ്ഡമാകുന്ന
മുളന്തണ്ട് ഞങ്ങൾക്ക് ഉടനടി തന്നെ ഇഷ്ടഫലത്തെ നൽകട്ടെ .അവിടുത്തെ
നാസികയാകുന്ന മുളംതണ്ടിനുള്ളിൽ സമൃദ്ധവുമായുള്ള മുത്തുകളിൽ
ശീതനിശ്വാസമേറ്റ് അതിലൊരു മുത്ത് പുറത്തേയ്ക്കു വഴുതിവന്ന്
അവിടുത്തെ നാസാഭരണമായിത്തീർന്നിരിക്കുന്നു .
*******************************************************************************
പ്രകൃത്യാ രക്തായാസ്തവ സുദതി ദംതച്ഛദരുചേഃ
പ്രവക്ഷ്യേ സാദൃശ്യം ജനയതു ഫലം വിദ്രുമലതാ ।
ന ബിംബം തദ്ബിംബപ്രതിഫലനരാഗാദരുണിതം
തുലാമധ്യാരോഢും കഥമിവ വിലജ്ജേത കലയാ ॥ 62 ॥
അല്ലയോ സുന്ദരിയായ ദേവി ! സ്വാഭാവികയായും ചുവന്നിരിക്കുന്നു
അവിടുത്തെ ചുണ്ടുകളുടെ കാന്തിയക്ക് ഏതിനോടാണ് സാദൃശ്യമെന്ന്
ഞാൻ പറയട്ടെ .പവിഴക്കൊടിയിൽ ഒരു പഴമുണ്ടാവട്ടെ . തൊണ്ടിപ്പഴത്തിന്
എന്തായാലും അവിടുത്തെ ചുണ്ടുകളുടെ പ്രതിഫലനത്താലുണ്ടായ
ചുവപ്പുനിറത്തോടു കൂടിയ തൊണ്ടിപ്പഴം ,അവിടുത്തെ ചുണ്ടുകളോടൊപ്പം
അല്പം പോലും താരതമ്യം ചെയ്യപ്പെടുന്നതിന് എങ്ങിനെ ലജ്ജിക്കാതിരിക്കും
********************************************************************************************************
സ്മിതജ്യോത്സ്നാജാലം തവ വദനചംദ്രസ്യ പിബതാം
ചകോരാണാമാസീദതിരസതയാ ചംചുജഡിമാ ।
അതസ്തേ ശീതാംശോരമൃതലഹരീമമ്ലരുചയഃ
പിബംതി സ്വച്ഛംദം നിശി നിശി ഭൃശം കാംജികധിയാ ॥ 63 ॥
അല്ലയോ ദേവി ! അവിടുത്തെ മുഖ ചന്ദ്രന്റെ മന്ദഹാസമാകുന്ന
വെണ്ണിലാവു കണ്ടിട്ട് ചകോരങ്ങളുടെ ചുണ്ടുകൾക്ക് രുചി
നഷ്ടപ്പെട്ടു പോയി ,അത് കൊണ്ട് അവ പുളിരസമുള്ള തെന്തെങ്കിലും
ഭക്ഷിക്കുവാനാഗ്രഹിച്ചു രാത്രി തോറും ചന്ദ്രന്റെ അമൃതപ്രവാഹത്തെ
കാടിയാണെന്നു കരുതി യഥേഷ്ടം പാനം ചെയ്യുന്നു
**********************************************************************************************
അവിശ്രാംതം പത്യുര്ഗുണഗണകഥാമ്രേഡനജപാ
ജപാപുഷ്പച്ഛായാ തവ ജനനി ജിഹ്വാ ജയതി സാ ।
യദഗ്രാസീനായാഃ സ്ഫടികദൃഷദച്ഛച്ഛവിമയീ
സരസ്വത്യാ മൂര്തിഃ പരിണമതി മാണിക്യവപുഷാ ॥ 64 ॥
അല്ലയോ ജനനി ! അവിടുത്തെ പതിയുടെ ഗുണഗണങ്ങളെ സദാ
പുകഴ്ത്തിക്കൊണ്ടിരിക്കുന്നതും ചെമ്പരത്തിപ്പൂ അവിടുത്തെ നാവ്പോലെ
ചുവന്നിരിക്കുന്നതുമായ അവിടുത്തെ നാവ് എന്നും ജയിക്കട്ടെ .
അവിടുത്തെ ആ നാവിന്റെ അഗ്രത്തിലിരിക്കുന്ന സരസ്വതീ ദേവിയുടെ
സ്പടികം പോലെ അതി നിർമ്മലമായ ശരീരം മാണിക്യ വർണ്ണമുള്ളതായിത്തീരുന്നു
******************************************************************************************************************
രണേ ജിത്വാ ദൈത്യാനപഹൃതശിരസ്ത്രൈഃ കവചിഭിര്-
നിവൃത്തൈശ്ചംഡാംശത്രിപുരഹരനിര്മാല്യവിമുഖൈഃ ।
വിശാഖേംദ്രോപേംദ്രൈഃ ശശിവിശദകര്പൂരശകലാ
വിലീയംതേ മാതസ്തവ വദനതാംബൂലകബലാഃ ॥ 65 ॥
അല്ലയോ ജഗജ്ജനനി ! യുദ്ധത്തിൽ അസുരന്മാരെ ജയിച്ചിട്ട്
അവിടുത്തെ മുന്നിൽ വന്ന് ശിരോവസ്ത്രം അഴിച്ചിവെച്ചു
കവചം മാത്രം ധരിച്ചിരിക്കുന്നവരും ചണ്ഡൻ എന്ന ശിവ പാർഷ മദന്
അവകാശപ്പെട്ട ശിവ നിർമ്മാല്യത്തിൽ താല്പര്യമില്ലാത്തവരുമായ
സുബ്രഹ്മണ്യൻ ,ഇന്ദ്രൻ ,വിഷ്ണു എന്നിവർ അവിടുത്തെ ഉച്ഛിഷ്ടവുമായ
കർപ്പൂര ശകാലങ്ങളോട് കൂടിയ താംബൂലത്തെ
അലിഞ്ഞു തീരുന്നതുവരെ ചവച്ചു ഭക്ഷിക്കുന്നു .
*********************************************************************************************
100 / 5 = 20 , 13 / 20
ജീ ആർ കവിയൂർ
01 .06 .2021 .
Comments