സൗന്ദര്യ ലഹരി - ശത ദളങ്ങൾ -17
സൗന്ദര്യ ലഹരി - ശത ദളങ്ങൾ -17
അമ്മേ പരാശക്തിയെ നമഃ
ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ
ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി
സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത് എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു ,
ഗുരുത്വം വിസ്താരം ക്ഷിതിധരപതിഃ പാര്വതി നിജാ-
ന്നിതംബാദാച്ഛിദ്യ ത്വയി ഹരണരൂപേണ നിദധേ ।
അതസ്തേ വിസ്തീര്ണോ ഗുരുരയമശേഷാം വസുമതീം
നിതംബപ്രാഗ്ഭാരഃ സ്ഥഗയതി ലഘുത്വം നയതി ച ॥ 81 ॥
അല്ലയോ പാർവ്വതി ദേവി ! പിതാവായ ഹിമവാൻ സ്വന്തം നിതംബത്തിൽ
നിന്ന് ഗുരുത്വവും ,വിസ്താരവുമുള്ള ഒരു ഭാഗം അവിടുത്തേയ്ക്
വിവാഹസമ്മാനമായി നൽകുകയുണ്ടായി , അത് കൊണ്ട് തന്നെ അവിടുത്തെ
നിതംബബിംബങ്ങൾ ഭാരവും വിസ്തൃതവുമേറിയവയായി ഈ ഭൂമിയെ
ആസകലം മറയ്ക്കുകയും ,വെല്ലുകയും ചെയ്യുന്നു
*********************************************************************************************************
കരീംദ്രാണാം ശുംഡാന് കനകകദലീകാംഡപടലീ-
മുഭാഭ്യാമൂരുഭ്യാമുഭയമപി നിര്ജിത്യ ഭവതീ ।
സുവൃത്താഭ്യാം പത്യുഃ പ്രണതികഠിനാഭ്യാം ഗിരിസുതേ
വിധിജ്ഞ്യേ ജാനുഭ്യാം വിബുധകരികുംഭദ്വയമസി ॥ 82 ॥
അല്ലയോ ഹിമഗിരിതനയേ ! കർത്തവ്യജ്ഞയായ ദേവി !
അവിടുത്തെ തുടകളാൽ ഗജ ശ്രേഷ്ഠന്മാരുടെ തുമ്പിക്കൈകളെയും ,
സ്വർണ്ണമയമായ വാഴത്തണ്ടുകളെയും വിജയിച്ചിട്ട് , എന്നും പതിയുടെ
മുന്നിൽ നമസ്കരിക്കുന്നതു മൂലം കഠിനമായവയും വൃത്താകാരമുള്ളവയുമായ
കാൽമുട്ടുകളാൽ ഐരാവതത്തിന്റെ മസ്തകങ്ങളെയും വെല്ലുന്നു
********************************************************************************************************
പരാജേതും രുദ്രം ദ്വിഗുണശരഗര്ഭൌ ഗിരിസുതേ
നിഷംഗൌ ജംഘേ തേ വിഷമവിശിഖോ ബാഢമകൃത ।
യദഗ്രേ ദൃശ്യംതേ ദശശരഫലാഃ പാദയുഗലീ-
നഖാഗ്രച്ഛദ്മാനഃ സുരമകുടശാണൈകനിശിതാഃ ॥ 83 ॥
അല്ലയോ ഗിരിസുതേ ! രുദ്രനെ പരാജയപ്പെടുത്തുവാനായി
കാമൻ തന്റെ ബാണങ്ങളെ ഇരട്ടിപ്പിച്ചു നിറച്ചുവെച്ച ആവനാഴികളായി
അവിടുത്തെ മുഴങ്കാലുകളെ നിർമ്മിച്ചു വെന്നത് നിശ്ചയമാണ്
എന്തെന്നാൽ അവയുടെ അഗ്രങ്ങളെന്ന വ്യാജേന , ദേവന്മാരുടെ
കിരീടങ്ങളാകുന്ന ചാണക്കല്ലുകളിലുരച്ചു മൂർച്ചകൂട്ടിയ
പത്തു ശരങ്ങളുടെ അഗ്രങ്ങൾ കാണപ്പെടുന്നു
********************************************************************************************
ശ്രുതീനാം മൂര്ധാനോ ദധതി തവ യൌ ശേഖരതയാ
മമാപ്യേതൌ മാതഃ ശിരസി ദയയാ ധേഹി ചരണൌ ।
യയോഃ പാദ്യം പാഥഃ പശുപതിജടാജൂടതടിനീ
യയോര്ലാക്ഷാലക്ഷ്മീരരുണഹരിചൂഡാമണിരുചിഃ ॥ 84 ॥
അല്ലയോ ജഗന്മാതാവേ ! യാതൊന്നിനെ ഉപനിഷത്തുക്കൾ
ശിരോഭൂഷണങ്ങളായി തലയിലേറ്റുന്നുവോ , യാതൊന്നിന്
പരമശിവന്റെ ജടയിൽ തങ്ങുന്ന ഗംഗാനദി പാദപൂജയ്ക്കുള്ള
ജലമായും , മഹാവിഷ്ണുവിന്റെ കിരീടത്തിലെ രത്നങ്ങളുടെ
കാന്തി ചെമ്പഞ്ഞിച്ചാറായും വർത്തിക്കുന്നുവോ അങ്ങനെയുള്ള
അവിടുത്തെ ഈ ചരണങ്ങൾ അവിടുന്ന് ദയാപൂർവ്വം
എന്റെ ശിരസ്സിൽ വെയ്ക്കണമേ .
************************************************************************************************
നമോവാകം ബ്രൂമോ നയനരമണീയായ പദയോ-
സ്തവാസ്മൈ ദ്വംദ്വായ സ്ഫുടരുചിരസാലക്തകവതേ ।
അസൂയത്യത്യംതം യദഭിഹനനായ സ്പൃഹയതേ
പശൂനാമീശാനഃ പ്രമദവനകംകേലിതരവേ ॥ 85 ॥
ജീ ആർ കവിയൂർ
05 .06 .2021 .
Comments