സൗന്ദര്യ ലഹരി - ശത ദളങ്ങൾ -19

 സൗന്ദര്യ ലഹരി - ശത ദളങ്ങൾ -19      

അമ്മേ പരാശക്തിയെ നമഃ 

ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ 

ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി

സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു  ,

പദന്യാസക്രീഡാപരിചയമിവാരബ്ധുമനസഃ

സ്ഖലംതസ്തേ ഖേലം ഭവനകലഹംസാ ന ജഹതി ।

അതസ്തേഷാം ശിക്ഷാം സുഭഗമണിമംജീരരണിത-

ച്ഛലാദാചക്ഷാണം ചരണകമലം ചാരുചരിതേ ॥ 91 ॥

അല്ലയോ ശോഭനഗമനേ ! അവിടുത്തെ പോലെ നടക്കുവാനായി 

പരിശീലിക്കുവാൻ തുടങ്ങുന്നവരും അവിടുത്തെ ഗൃഹത്തിൽ 

തെല്ലൊന്ന് തെറ്റിയാലും അവിടുത്തെ വിലാസഗമനത്തെ അനുഗമിക്കുന്നത് 

വേണ്ടെന്നു വെക്കുന്നില്ല . അത് കൊണ്ട് അവിടുത്തെ ചരണ കമലങ്ങൾ 

മനോഹരങ്ങളായ രത്നങ്ങളാൽ നിർമ്മിക്കപ്പെട്ട പാദസരങ്ങൾ 

കിലുങ്ങുമ്പോഴുണ്ടായ മഞ്ജു സ്വരമെന്ന വ്യാജേന ഈ അരയന്നങ്ങളെ ഉപദേശിക്കുന്നു 

*********************************************************************************

ഗതാസ്തേ മംചത്വം ദ്രുഹിണഹരിരുദ്രേശ്വരഭൃതഃ

ശിവഃ സ്വച്ഛച്ഛായാഘടിതകപടപ്രച്ഛദപടഃ ।

ത്വദീയാനാം ഭാസാം പ്രതിഫലനരാഗാരുണതയാ

ശരീരീ ശ‍ഋംഗാരോ രസ ഇവ ദൃശാം ദോഗ്ധി കുതുകമ് ॥ 92 ॥


അല്ലയോ ദേവി ! ബ്രഹ്മാവ് ,വിഷ്ണു ,രുദ്രൻ ,ഈശ്വരൻ  എന്നിവർ അവിടുത്തെ 

കട്ടിലിന്റെ നാലുകാലുകളായിത്തീർന്ന്  അവിടുത്തെ സേവിക്കുന്നു 

ശിവനാകട്ടെ തൂവെള്ള നിറമുള്ള വിരിപ്പായിത്തീർന്നു  അവിടുത്തെ അരുണകാന്തി 

പ്രതിഫലിച്ചു രക്തവർണ്ണം പൂണ്ട് ശ്രുംഗാരരസം ശരീരമെടുത്തതു പോലെ 

യായി അവിടുത്തെ കണ്ണുകൾക്ക് കൗതുകമേകുന്നു 

**************************************************************************************************

അരാലാ കേശേഷു പ്രകൃതിസരലാ മംദഹസിതേ

ശിരീഷാഭാ ചിത്തേ ദൃഷദുപലശോഭാ കുചതടേ ।

ഭൃശം തന്വീ മധ്യേ പൃഥുരുരസിജാരോഹവിഷയേ

ജഗത്ത്രാതും ശംഭോര്ജയതി കരുണാ കാചിദരുണാ ॥ 93 ॥


അല്ലയോ ദേവി ! സ്വതവേ സരളമായ മന്ദഹാസവും നെന്മേനി വാകപ്പൂവിന്റെ 

മാർദ്ദവ ചിത്തവും ശിലപോലെ  കഠിനമായ മാർത്തടവും ഇടുങ്ങിയ 

അരക്കെട്ടും വിരിഞ്ഞ മാറും , നിതംബങ്ങളുമുള്ള ശംഭൂവിന്റെ 

ഏതോ ഒരു അരുണവർണ്ണമാർന്ന കരുണാ ശക്തി ജഗത്തിനെ 

രക്ഷിക്കുവാനായി വിജയിച്ചരുളുന്നു .

************************************************************************************************

കലംകഃ കസ്തൂരീ രജനികരബിംബം ജലമയം

കലാഭിഃ കര്പൂരൈര്മരകതകരംഡം നിബിഡിതമ് ।

അതസ്ത്വദ്ഭോഗേന പ്രതിദിനമിദം രിക്തകുഹരം

വിധിര്ഭൂയോ ഭൂയോ നിബിഡയതി നൂനം തവ കൃതേ ॥ 94 ॥

അല്ലയോ ദേവി ! ചന്ദ്രന്റെ കളങ്കം കസ്തുരിയും ചന്ദ്രന്റെ  ജലമായ 

ബിംബം കലകളാകുന്ന കർപ്പൂരക്കഷണങ്ങൾ കൊണ്ടു നിറക്കപ്പെട്ട 

മരതക നിർമ്മിതമായ പെട്ടിയുമാകുന്നു , അവിടുന്ന് ദിവസവും 

ഈ അലങ്കാര വസ്തുക്കളെ ഉപയോഗിച്ച് പാത്രം ഒഴിയുന്ന തനുസരിച്ചു 

ബ്രഹ്മാവ് , അതിനെ വീണ്ടും അവിടുത്തേയ്ക്കായി നിറക്കുന്നു 

****************************************************************************************

പുരാരാതേരംതഃപുരമസി തതസ്ത്വച്ചരണയോഃ

സപര്യാമര്യാദാ തരലകരണാനാമസുലഭാ ।

തഥാ ഹ്യേതേ നീതാഃ ശതമഖമുഖാഃ സിദ്ധിമതുലാം

തവ ദ്വാരോപാംതസ്ഥിതിഭിരണിമാദ്യാഭിരമരാഃ ॥ 95 ॥

അല്ലയോ ദേവി ! അവിടുന്ന്  ത്രിപുരാന്തകനായ ശിവന്റെ 

അന്ത : പുരസ്ത്രീയായതു കൊണ്ട്  അവിടുത്തെ ചരണങ്ങളുടെ 

പൂജാവിധിയും ചഞ്ചല മനസ്കർക്ക് സുഖരമല്ല . അതുകൊണ്ടു 

തന്നെയാണ് ഇന്ദ്രാദി ദേവന്മാർ  അവിടുത്തെ  ദ്വാരപാലികകളായിരിക്കുന്ന 

അണിമാദികളോടു കൂടി  അനുത്തമങ്ങളായ സിദ്ധികളെ പ്രാപിച്ചിട്ടുള്ളത് 

*************************************************************************************

100 / 5 = 20 , 19 / 20 

ജീ ആർ കവിയൂർ 

07 .06  .2021 .  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “