അല്ലയോ മാതേ..!!

 അല്ലയോ മാതേ..!!


നീയാം പൊൻ പ്രകാശ ധാരയിൽ 

മുത്തമിട്ടു പറക്കും ശലഭങ്ങളും

ഒഴുകി നടക്കുമരയന്നങ്ങളും 

അംബരചുംബികളായ മലനിരകളും


നീയെത്ര മനോഹരിയാണെന്നോ 

നിത്യവും ഒരു നവോഢയെ പോലെ 

ഒഴുകിയകലുന്ന നിൻ കുണുക്കങ്ങളും

പച്ച മരതക പട്ടു ചുറ്റിയ പുളിനങ്ങളും


എത്ര കണ്ടാലും തീരില്ല നിന്നുടെ 

അംഗകൊങ്കങ്ങളുടെ തിളക്കം 

മനോന്മണി സുന്ദരി തായേ 

മനോ മുകുരങ്ങളിൽ ഒഴുകിവരുന്നു


കാവ്യ കല്ലോലിനികൾ കടക്കുന്നു

തൂലിക തീർക്കുന്ന വിസ്മയക്കാഴ്ച 

കാണാതെ ഇരിക്കുവാൻ കണ്ടു

കൊണ്ടു വർണ്ണിക്കാനിനിയെറേ 


വാക്കുകളില്ല എനിക്കിനി

പ്രകൃതി സുന്ദരി സുഷമേ

 സനകാദികളാലും പൂജിതേ

ഭൂമി മാതാവേ നമോവാകം 


ജി ആർ കവിയൂർ 

27 06 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “