കടം തരുമോ
കടം തരുമോ
മൗനമെന്ന നിൻ ആയുധം
എനിക്കൊന്നു കടം തരുമോ
ഞാനുമൊന്നു ജയിക്കട്ടെ
അഴലിൻ ആഴങ്ങളിൽ നിന്നും
കാണാതെ കാണുന്നു
നിന്നെയെൻ മനതാരിൽ
മായിക്കാനാവാത്ത
മധുവസന്തം പ്രിയതേ
നിന്നോർമ്മകളെന്നിൽ
വള്ളി കുടിൽ തീർത്തു
മുല്ലപ്പൂ മണത്താൽ
നിറയുന്നു അനുഭൂതി
നീ പണ്ട് പാടിയ പാട്ടിന്റെ
വീചികളിന്നുമെൻ കാതിൽ
മാറ്റൊലികൊള്ളുന്നു
പ്രണയ നോവായ് പ്രിയതേ
ജീ ആർ കവിയൂർ
16.06.2021
Comments