അറിയുക ഉള്ളം
അറിയുക ഉള്ളം
ഇന്നലെയെന്നതു ഞാനറിയും
ഇരുണ്ടൊരു കാർമേഘം പോലെ
കർമ്മ ഫലത്താലേ കണ്ണുനീർ
മഴയായി പെയ്തൊഴിയുമല്ലോ
ഇന്നു മനസ്സറിഞ്ഞ സൽപ്രവൃത്തി
ചെയ്യുകിൽ മനപായസ്സത്തിനു
മധുരമേറെ ഉണ്ടാവുകയുള്ളു
മനനം ചെയ്തു മനുഷ്യനാവാം
മായയാൽ മറക്കുമസൂയ
കുശുമ്പും കുന്നായിമ്മയും
മാറ്റി വക്കുക അറിയുക
ആഴിയുടെ ആഴങ്ങളിൽ
തേടിയെടുക്കും മുത്തുക്കൾ
ചിപ്പികൾ വൈഡൂര്യങ്ങൾ
വിലമതിക്കാനാവാത്തതു
അറിയേണ്ടതകം പൊരുളിനെ
ജീ ആർ കവിയൂർ
18 .06 .2021
Comments