സൗന്ദര്യ ലഹരി - ശത ദളങ്ങൾ -18
സൗന്ദര്യ ലഹരി - ശത ദളങ്ങൾ -18
അമ്മേ പരാശക്തിയെ നമഃ
ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ
ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി
സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത് എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു ,
മൃഷാ കൃത്വാ ഗോത്രസ്ഖലനമഥ വൈലക്ഷ്യനമിതം
ലലാടേ ഭര്താരം ചരണകമലേ താഡയതി തേ ।
ചിരാദംതഃശല്യം ദഹനകൃതമുന്മൂലിതവതാ
തുലാകോടിക്വാണൈഃ കിലികിലിതമീശാനരിപുണാ ॥ 86 ॥
അല്ലയോ ദേവി ! പെട്ടന്ന് അവിടുത്തെ തെറ്റായ പേരു കൊണ്ട്
വിളിച്ചതു മൂലം ഇതി കത്തവ്യതാമൂഡായി തലകുനിച്ചു നിന്ന
പരമശിവനെ അവിടുന്ന് പദകമലങ്ങൾ കൊണ്ട് നെറ്റിയിൽ
ചവിട്ടിയ കാൽച്ചിലങ്കകൾ പുറപ്പെടുവിച്ച കിലികിലി ശബ്ദത്തിലൂടെ
പണ്ട് തന്നെ ദഹിപ്പിച്ചതു മൂലം ചിരകാലമായി മനസ്സിലുണ്ടായിരുന്ന
വൈര്യത്തെ തീർത്തുകൊണ്ട് പരമ ശിവന്റെ ശത്രുവായ
കാമദേവൻ ജയജയാരവം മുഴക്കി
*****************************************************************************************************
ഹിമാനീഹംതവ്യം ഹിമഗിരിനിവാസൈകചതുരൌ
നിശായാം നിദ്രാണം നിശി ചരമഭാഗേ ച വിശദൌ ।
വരം ലക്ഷ്മീപാത്രം ശ്രിയമതിസൃജംതൌ സമയിനാം
സരോജം ത്വത്പാദൌ ജനനി ജയതശ്ചിത്രമിഹ കിമ് ॥ 87 ॥
അല്ലയോ ജഗജ്ജനനി ! സദാ ഹിമഗിരിയിൽ തന്നെ വസിക്കുന്നവയും
പകലും രാത്രിയും പ്രസനങ്ങളായിരിക്കുന്നവയും ,ഭക്തന്മാർക്ക്
ലക്ഷ്മിയെക്കൊടുക്കുന്നവയുമായ അവിടുത്തെ തൃപ്പാദങ്ങൾ
മഞ് കൊണ്ട് വാടുന്നത് രാത്രിയിൽ കൂമ്പുന്നതും , ലക്ഷ്മിയുടെ
ഇഷ്ടസ്ഥലവുമായ താമരപ്പൂവിനെ വെല്ലുന്നതിൽ എന്താണതിശയം ?
************************************************************************************************
പദം തേ കീര്തീനാം പ്രപദമപദം ദേവി വിപദാം
കഥം നീതം സദ്ഭിഃ കഠിനകമഠീകര്പരതുലാമ് ।
കഥം വാ ബാഹുഭ്യാമുപയമനകാലേ പുരഭിദാ
യദാദായ ന്യസ്തം ദൃഷദി ദയമാനേന മനസാ ॥ 88 ॥
അല്ലയോ ദേവി ! എല്ലാവിധ ആപത്തുക്കളെയും നീക്കുന്നതും ,
അത് കൊണ്ട് തന്നെ കീർത്തിയുടെ ഇരിപ്പിടവുമായ അവിടുത്തെ
പുറങ്കാലുകളെ സത് കവികൾ എങ്ങിനെയാണ് കഠിനമായ
ആമത്തോടിനോട് ഉപമിച്ചത് ? അതുപോലെ തന്നെ വിവാഹ
വേളയിൽ അവിടുത്തെ ചരണങ്ങൾ ദയാമയനായ പരമ ശിവനാൽ
കഠിനമായ പാറയിൽ വെയ്ക്കപ്പെട്ടതെങ്ങിനെ ?
*********************************************************************************************************
നഖൈര്നാകസ്ത്രീണാം കരകമലസംകോചശശിഭി-
സ്തരൂണാം ദിവ്യാനാം ഹസത ഇവ തേ ചംഡി ചരണൌ ।
ഫലാനി സ്വഃസ്ഥേഭ്യഃ കിസലയകരാഗ്രേണ ദദതാം
ദരിദ്രേഭ്യോ ഭദ്രാം ശ്രിയമനിശമഹ്നായ ദദതൌ ॥ 89 ॥
അല്ലയോ ചണ്ഡീ ദേവി ! ദരിദ്രന്മാർക്ക് എന്നും സകല വിധ
സമ്പത്തുക്കളെയും വേഗം തന്നെ നല്കുന്നവയായ അവിടുത്തെ
പദതളിരുകൾ ദേവ സ്ത്രീകളുടെ കൈകളാകുന്ന താമരകളെ
സങ്കോചിപ്പിക്കുന്ന കാൽ നഖങ്ങളാകുന്ന ചന്ദ്രികയാൽ ,
കര തളിരുകൾ കൊണ്ട് സ്വർഗ്ഗവാസികൾക്കു മാത്രം
ഇഷ്ടഫലത്തെ നൽകുന്ന .കല്പക വൃക്ഷങ്ങളെ
പരിഹസിക്കുന്നുവോ എന്ന് തോന്നുന്നു
**************************************************************************************************
ദദാനേ ദീനേഭ്യഃ ശ്രിയമനിശമാശാനുസദൃശീ-
മമംദം സൌംദര്യപ്രകരമകരംദമ് വികിരതി ।
തവാസ്മിന് മംദാരസ്തബകസുഭഗേ യാതു ചരണേ
നിമജ്ജന്മജ്ജീവഃ കരണചരണഃ ഷട്ചരണതാമ് ॥ 90 ॥
അല്ലയോ ദേവി ! ദരിദ്രന്മാർക്കു എന്നും ഇഷ്ടാനുസരണം
ഐശ്വര്യത്തെ ക്കൊടുക്കുന്നവയും ധാരാളമായുള്ള
സൗന്ദര്യ പ്രകർഷമാകുന്ന പൂന്തേൻ ഒഴുകുന്ന മനോഹരമായ
കല്പക വൃക്ഷപ്പൂങ്കുല പോലെയുള്ള അവിടുത്തെ ഈ ചരണങ്ങളിൽ
മനസ്സും പഞ്ചേന്ദ്രിയങ്ങളുമാകുന്ന ആറു ചാരണങ്ങളുള്ള എന്റെ
ജീവൻ ആഴ്നിറങ്ങിയിട്ട് ഷട്പദമായിത്തീരട്ടെ
****************************************************************
ജീ ആർ കവിയൂർ
05 .06 .2021 .
Comments