എൻ മതം
എൻ മതം
കാട്ടാളനെഴുതിയതും
മുക്കുവനെഴുതിയതും
പെണ്ണാലേ ചത്തു
മണ്ണാലേ ചത്തതും
മന്ത്രങ്ങളുടെ മഹത്വം
മറച്ചുവെച്ച് ഗോവാമുഴക്കി
പ്രകൃതിയിലേക്ക്
ഉറ്റുനോക്കിയിരുന്നും
പകർത്തിയവ പലതും
മലയിൽ നിന്നുമിറങ്ങി
പുഴയുടെ തീരങ്ങളിലെത്തി
തീക്കു കാവൽ ആക്കി
സ്ത്രീയെ അടിമയാക്കി
ഐന്നൊരു പക്ഷമെങ്കിലും
സീത സാവിത്രി ഊർമ്മിള
മണ്ഡോദരിയും ശൂർപ്പണകയും
കൂനിക്കൂടി കഥകളുമായി
മന്ധരയുമൊക്കെയിന്നും
മാലോകർ അറിയാതെയും
അറിഞ്ഞോടുന്നുണ്ടിവിടെ
മറക്കുക പൊറുക്കുക പലതും
മറക്കാനാവാത്ത അതുകൊണ്ട്
ഉറക്കെ ചിന്തിച്ചയെന്നെ
കാൽവരിയിലേക്ക് അയക്കരുത്
പരന്നത് എന്ന് പറഞ്ഞ് പിന്നെ
ബ്രഹ്മാണ്ഡമാണെന്ന് പറഞ്ഞതാണ്
എന്റെ സനാതനമായ ലോകത്തെ
കൈ കൂപ്പുവാൻ പഠിപ്പിച്ച മതം
ജി ആർ കവിയൂർ
23 06 2021
Comments