അഴലാഴങ്ങൾ

 അഴലാഴങ്ങൾ  


ഹംസ ചാമരം വീശി 

വന്നോരു നിൻ ഗന്ധം 

ഉണർന്നെൻ  മനസ്സിൻ

ആഴങ്ങളിൽ നിന്നും 


അഴലകന്നു മെല്ലെ

തൂലിക തുമ്പിലൂടെ 

അക്ഷര പതംഗങ്ങൾ

ചിറകുവിടർത്തി പാറി 


സാഗര സീമകൾ താണ്ടി 

മലയാഴ്മയും കടന്നു 

മരുപ്പച്ചകൾക്കപ്പുറം  

ജന്മജന്മാന്തര യാത്രകളിലും 


എന്തെ മറക്കാതെ 

പിൻ തുടരുന്നുവല്ലോ 

മധുരിക്കും നോവുകൾ 

ഇങ്ങിനെ പ്രിയതേ !!


ജീ ആർ കവിയൂർ 

16 .06 .2021 



 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “