പഴമനസ്സിൻ ഈണം
പഴമനസ്സിൻ ഈണം
പാടി പതിഞ്ഞോരു
പാട്ടിന്റെ ഈണം
പൊന്നാര്യൻ പാടവരമ്പത്തിലുടെ
പാട്ടിന്റെ ഈണം
പൊന്നാര്യൻ പാടവരമ്പത്തിലുടെ
പാടി നടന്നോരു കാലത്തിലേക്ക്
പെട്ടന്നു പോയി വന്നീടാമിനി
പൊട്ടു തൊട്ടിട്ട് പവിഴനിറമാർന്ന
പെണ്ണിനെ കണ്ടിട്ട്ടനെഞ്ചൊന്നു
പിടഞ്ഞോരായോർമ്മവന്നേൻ
പൊഴിയല്ലതു സത്യമിതേൻ
പതുക്കെ ഇരുകാലി നാൽക്കാലി
പൂട്ടിയടിച്ചോരാ കണ്ടത്തിലായി
പുതു ഞാറു നടുന്നവളുടെ
പാവാടയാടിയുലഞ്ഞതി നിടയിൽ
പാട്ടിന്റെ താളത്തിനൊത്ത്
പാറിവന്നു കൊത്തിപ്പെറുക്കി
പച്ചപ്പനം തത്തയതോക്കെ
പാട്ട കൊട്ടിയകറ്റിയങ്ങു
പള്ളിക്കൂടത്തിൽ പോയിവന്നോരു
പാറി നടന്നോരാ പിള്ളാരും
പാട്ടുപാടി പിന്നെ ചവിട്ടി
പത്തില ചക്രത്തിലിരുന്നു
പലതും പറഞ്ഞു രസിച്ചിതു
പുകയൂതി പരമുവേട്ടനും കൂട്ടരും
പാതിരാ പാട്ടുപാടി കാവൽ കിടന്നു
പിന്നിലാവിൽ മാടത്തിൽ
പതിരില്ലാ സ്വപനം കണ്ടു
പൊന്നു വിളഞ്ഞ നെല്ലിന്റെ
പതിരുകളഞ്ഞു കാറ്റുപിടിച്ചു
പതമളന്ന വായ്ത്താരികൾ
പത്തിനൊന്നു പതമളന്നു
പത്തായവുമറയും നിറഞ്ഞേ
പതിയെ വന്നു മുത്തശ്ശിയമ്മ
പതിഞ്ഞ സ്വരത്താൽ
പലവുരു ജപിച്ചിതു രാമനാമതു
പാച്ചോറു കിണ്ണത്തിൽ വിളമ്പി
പായവിരിച്ചു കിടന്നൊരാ നാളുകൾ
പറയുവാനിന്നു പഴങ്കഥകൾ
പറയാതെ വയ്യ പഴമനസ്സിൽ
പെട്ടന്നു നിറഞ്ഞിതു കണ്ണും
പോയ് പോയ ദിനങ്ങളുടെ
പാടിപതിഞ്ഞാരാ സന്തോഷം
പാടത്തിൻ നടുവിലായിന്നു
പൊലിഞ്ഞോരാ കനവുകളും
പെട്ടന്നയുർന്നിന്നു മണിമാളികകൾ
പൊഴിയല്ലിതു സത്യമിതെന്നു
പറയാതെ പോവാനാകുന്നില്ല
പയേത് ഒഴിഞ്ഞോരു മനസ്സിനു
പാടി പതിഞ്ഞൊരായീണങ്ങളിന്നും
ജീ ആർ കവിയൂർ
07 .06 .2021
Comments