നീയറിഞ്ഞോ എൻ (ഗസൽ )
നീയറിഞ്ഞോ എൻ (ഗസൽ )
മിഴിമൊഴികളിൽ
നിഴലലകൾ തീർക്കുന്നു
ഈറൻ നിലാവേ
നീയറിഞ്ഞോ എൻ
പ്രാണ പ്രേയസിക്കു നീ
എൻ നോവറിയിക്ക
നിൻ പാൽ പുഞ്ചിരിയാലേ
കുളിരട്ടെ മനമവളുടെ
ചുട്ടു പൊള്ളും മരുഭൂമിയിൽ
ചുഴറ്റിയടിക്കും കാറ്റാൽ
ചക്രവാളങ്ങൾക്കിപ്പുറത്ത്
ചങ്കിനുള്ളിൽ കിനാക്കണ്ടു
കഴിയുന്നു സഖിയേ !
ജീ ആർ കവിയൂർ
03 .06 .2021
Comments