കാണുവാനായി അലയുന്നു
കാണുവാനായി അലയുന്നു
നിൻ അധര
പുഷ്പങ്ങളിലെ
ലാലിമ പടർന്നൊരേൻ
നെഞ്ചകം മിടിക്കിന്നുയിന്നും
ഒരു വാക്ക് മിണ്ടാനാവാത്ത
ദിനങ്ങളുടെ നോവ്
കണ്ണുകളിൽ വായിച്ചറിഞ്ഞ
നാളുകളിൽ മധുരനോവായിയെൻ
ചുണ്ടുകളിൽ തത്തിക്കളിച്ചു
താലോലിച്ചു വിരിഞ്ഞൊരു
അക്ഷരപൂവുകൾ
ഇന്നും വാടാതെ
സൂക്ഷിക്കുന്നു പ്രിയതേ
പറഞ്ഞു തീരാനാവത്തോരെന്
കല്പനികത ഇന്നുമെഴുതിയിട്ടും
തീരുന്നില്ലല്ലോ
കാണുവാൻ ഏറെ കൊതി
പൂണ്ട് അലയുന്നു
ഒരു സൗഗന്ധികം തേടി
ഭീമ മാനസനായി
ഞാനിന്നും പ്രിയതേ
ജീ ആർ കവിയൂർ
21.06.2021
Comments