തിരികെ വരാനാളുകൾ
തിരികെ വരാനാളുകൾ
എന്നോർമ്മ പൂക്കുന്ന
പൂമുറ്റത്തെത്തി
പൂത്തുമ്പിയോടൊപ്പം
തുള്ളി കളിക്കാൻ
അങ്ങ് ആകാശമുട്ടുമാ
ചില്ലയിലെ മാവില
കടിച്ചെടുത്ത് ഊയലാടിയ
ഓണത്തിൻ തിരുമുറ്റത്തേക്ക്
പുതു മണമുള്ള പുത്തൻ ഉടുപ്പിട്ട്
തൂശനിലയിൽ തുമ്പപ്പൂച്ചൊറും
പർപ്പിടക പായസ പുളിശ്ശേരി
ഉപ്പേരിയും തിന്നുവാനും
ഞാനറിയാതെയൊന്നു
തിരികെ നടന്നങ്ങു
അമ്പിളി വാനത്തിൽ
ചുവട്ടിലേക്ക് ചേക്കേറാൻ
കൊതി കൊണ്ടു നിന്നിന്നു
വെഞ്ചാമര നിറമുള്ള
കേശങ്ങളിൽ മെല്ലെ
വിരലുകളാൽ തലോടിയിരുന്ന്
അയവിറക്കിയാ
നല്ലനാളുകളുടെ
തിരികെ വരാ കാഴ്ചകളെൻ
മനതാരിലിപ്പൊഴും ബാല്യം
ജീ ആർ കവിയൂർ
13 .06 .2021
Comments