സൗന്ദര്യ ലഹരി - ശത ദളങ്ങൾ -16

 സൗന്ദര്യ ലഹരി - ശത ദളങ്ങൾ -16    

അമ്മേ പരാശക്തിയെ നമഃ 

ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ 

ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി

സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു  ,


ഹരക്രോധജ്വാലാവലിഭിരവലീഢേന വപുഷാ

ഗഭീരേ തേ നാഭീസരസി കൃതസംഗോ മനസിജഃ ।

സമുത്തസ്ഥൌ തസ്മാദചലതനയേ ധൂമലതികാ

ജനസ്താം ജാനീതേ തവ ജനനി രോമാവലിരിതി ॥ 76 ॥

അല്ലയോ ഹിമഗിരിസുതേ ! പരമശിവന്റെ ക്രോധാഗ്നി ജ്വാലയിൽ 

വെന്ത ശരീരത്തോടെ കാമദേവൻ അവിടുത്തെ ആഴമേറിയ 

നാഭിയാകുന്ന സരസ്സിൽ വന്നു മുങ്ങിയപ്പോൾ ,അതിൽ നിന്നുയാർന്ന 

ചെറുവള്ളിപോലെയുള്ള പുകക്കൂട്ടത്തിനെ  ലോകർ അവിടുത്തെ 

രോമാവലി എന്നു ഭാവിക്കുന്നു 

************************************************************************************************

യദേതത് കാലിംദീതനുതരതരംഗാകൃതി ശിവേ

കൃശേ മധ്യേ കിംചിജ്ജനനി തവ യദ്ഭാതി സുധിയാമ് ।

വിമര്ദാദന്യോഽന്യം കുചകലശയോരംതരഗതം

തനൂഭൂതം വ്യോമ പ്രവിശദിവ നാഭിം കുഹരിണീമ് ॥ 77 ॥


അല്ലയോ ശിവേ ! കാളിന്ദീ നദിയുടെ കല്ലോലകം പോലെയുള്ള യാതൊന്ന് 

അവിടുത്തെ കൃശതരമായ ഉദരഭാഗത്ത്  സജ്ജനങ്ങൾക്ക്  കാണപ്പെടുന്നുവോ 

അത് അവിടുത്തെ കുചകലശങ്ങളുടെ പരസ്പരമുള്ള ഞെരുക്കം കൊണ്ട് 

അവയ്ക്കിടയിലുള്ള ആകാശം നേർമ്മയുള്ളതായി തീർന്ന് 

നാഭീ ഗുഹയിൽ പ്രവേശിക്കുന്ന താണെന്നു തോന്നുന്നു 

*********************************************************************************************************

സ്ഥിരോ ഗംഗാവര്തഃ സ്തനമുകുലരോമാവലിലതാ-

കലാവാലം കുംഡം കുസുമശരതേജോഹുതഭുജഃ ।

രതേര്ലീലാഗാരം കിമപി തവ നാഭിര്ഗിരിസുതേ

ബിലദ്വാരം സിദ്ധേര്ഗിരിശനയനാനാം വിജയതേ ॥ 78 ॥


അല്ലയോ ഹിമഗിരിതനയേ ! അവിടുത്തെ നാഭി ഗംഗാനദിയിലെ 

സ്ഥിരമായ ചുഴിയായും ,സ്തനങ്ങളാകുന്ന രണ്ടു മൊട്ടുകളുള്ള 

വള്ളിയാകുന്ന അവിടുത്തെ രോമാവലിയുള്ള തടമായും ,

കാമദേവന്റെ തേജസ്സാകുന്ന അഗ്നിയ്ക്കു കുണ്ഡമായും 

രതീദേവിയുടെ കേളീഗൃഹമായും പരമശിവന്റെ 

മിഴികൾക്ക് തപസ്സിദ്ധിയ്ക്കുള്ള ഗുഹാദ്വാരം പോലെയും വിജയിക്കുന്നു 

***************************************************************************************************

നിസര്ഗക്ഷീണസ്യ സ്തനതടഭരേണ ക്ലമജുഷോ

നമന്മൂര്തേര്നാരീതിലക ശനകൈസ്ത്രുട്യത ഇവ ।

ചിരം തേ മധ്യസ്യ ത്രുടിതതടിനീതീരതരുണാ

സമാവസ്ഥാസ്ഥേമ്നോ ഭവതു കുശലം ശൈലതനയേ ॥ 79 ॥


അല്ലയോ നാരീരത്നമായ ശൈലതനയേ ! സ്വതവേ മെലിഞ്ഞിരിക്കുന്നതും 

സ്തനഭാരം കൊണ്ട് ക്ഷീണിച്ചതും മുൻപോട്ടു കുനിഞ്ഞതും  പതുക്കെ 

ഒടിഞ്ഞു പോകുമോ എന്ന് തോന്നിപ്പിക്കുന്നതും  കരയിടിഞ്ഞ നദിക്കരയിൽ 

നിൽക്കുന്ന വൃക്ഷത്തോളം സ്ഥിരതയുള്ളതുമായ അവിടുത്തെ  

മദ്ധ്യഭാഗത്തിന് മേന്മേൽ കുശലം ഭവിക്കട്ടെ 

*****************************************************************************************************

കുചൌ സദ്യഃസ്വിദ്യത്തടഘടിതകൂര്പാസഭിദുരൌ

കഷംതൌ ദോര്മൂലേ കനകകലശാഭൌ കലയതാ ।

തവ ത്രാതും ഭംഗാദലമിതി വലഗ്നം തനുഭുവാ

ത്രിധാ നദ്ധം ദേവി ത്രിവലി ലവലീവല്ലിഭിരിവ ॥ 80 ॥


അല്ലയോ ദേവി ! അപ്പപ്പോൾ വിയർക്കുന്ന മാർത്തടത്തിൽ 

കെട്ടപ്പെട്ട സ്തനവസ്ത്രത്തെ പിളർക്കുന്നവയും , കക്ഷം വരെയെത്തുന്നവയും 

സ്വർണ്ണ കലശങ്ങൾ പോലെ  ശോഭിക്കുന്നവയുമായ അവിടുത്തെ കൃശമായ 

മദ്ധ്യദേശം ഒടിഞ്ഞ പോകാതെ രക്ഷിക്കുന്നതിനായി ത്രിവലികളാകുന്ന 

ലവലീവല്ലി കൊണ്ട് മൂന്നുവട്ടം ചുറ്റിക്കെട്ടിയിരിക്കുന്നുവോ എന്നു തോന്നുന്നു .

****************************************************************************************************************

100 / 5 = 20 , 16  / 20 

ജീ ആർ കവിയൂർ 

04   .06  .2021 . 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “