പാവം ശിവാ ശിവാ

 പാവം ശിവാ ശിവാ 



അവളെ പേടിച്ചു നടക്കില്ലാരുമീ 

വഴിയേ താടക ഭയങ്കരി അല്ലോ 

അതെയിന്ന് അണുവിൽ 

അണുവാകുന്നവനേ കണ്ടും 

പുലപ്പേടിയായി വഴിമാറുന്നു 


ചത്തത് കീചകനെങ്കിൽ 

കൊന്നത് ഭീമൻ തന്നെ 

ചാവടിയന്തിരം നടത്തുവാനോ 

ചത്തത് അറിഞ്ഞത് കൊന്നത് 

ആരെന്നു ചോദിക്കയും വേണ്ട 

അവനാ കുഞ്ഞൻ തന്നെ 


ചീനാ ഭായി ഭായി ഭായി 

ഇന്ന് നമ്മളെയൊക്കെ 

ഗുഡ് ബൈ പറയിപ്പിക്കുന്നു 

സമയത്തിനു മുൻപേ 

സത്ത് പോകുന്നുവല്ലോ 

പാവം ശിവാ ശിവാ 


ജീ ആർ കവിയൂർ 

30 .06 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “