പ്രിയതേ നിന്നോർമ്മയിൽ
പ്രിയതേ നിന്നോർമ്മയിൽ
ഇന്നുമെന്നും ഞാൻ
പാതിരാവിൽ കണ്ടു
അമ്പിളി മുഖമെനിക്ക്
ഒന്ന് കാണാൻ തിടുക്കമായി
നിന്നെ ഒരു നോക്കുകാണുവാൻ
കൊതിയായി പ്രിയതേ പ്രണയിനി
പണ്ട് നീതന്നകന്നൊരു
പുഞ്ചിരി പാലിൻ മാധുരിമ
ഇന്നുമെൻ ഹൃദയഭിത്തിയിൽ
മായാതെ കിടപ്പു ചിത്രമായ് ഓമലേ
ഓർക്കും തോറും എനിക്ക്
ഇരട്ടി മധുരം പോലെ അധിമധുരം
ജന്മജന്മാന്തര ദുഃഖം മറക്കുന്നു
അമ്പലപ്പുഴ കണ്ണന്റെ പാൽ
പായസ മധുരമെൻ നാവിൽ
നിൻ നാമമിന്നും അമൃത തരം
ഞാനൊരു കണ്ണ നായ് മാറുന്നു
നീ പ്രിയ രാധയുമായല്ലോ പ്രിയതേ
ജീ ആർ കവിയൂർ
28 .06 .2021
Comments