സൗന്ദര്യ ലഹരി - ശത ദളങ്ങൾ -15
സൗന്ദര്യ ലഹരി - ശത ദളങ്ങൾ -15
അമ്മേ പരാശക്തിയെ നമഃ
ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ
ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി
സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത് എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു ,
നഖാനാമുദ്ദ്യോതൈര്നവനലിനരാഗം വിഹസതാം
കരാണാം തേ കാംതിം കഥയ കഥയാമഃ കഥമുമേ ।
കയാചിദ്വാ സാമ്യം ഭജതു കലയാ ഹംത കമലം
യദി ക്രീഡല്ലക്ഷ്മീചരണതലലാക്ഷാരസഛണമ് ॥ 71 ॥
അല്ലയോ ഉമേ ! നഖങ്ങളുടെ കാന്തിയാൽ പ്രശോഭിക്കുന്നതും
പുതുതായി വിടർന്ന താമരപ്പൂവിന്റെ ചുപ്പ് നിറത്തെ വെല്ലുന്ന
നിറമുള്ളതുമായ അവിടുത്തെ കൈകളുടെ സൗന്ദര്യത്തെ
ഞങ്ങൾക്ക് എങ്ങിനെ വർണ്ണിക്കുവാൻ കഴിയും ?
താമരപ്പൂവിൽ ക്രീഡിക്കുന്ന ലക്ഷ്മീ ദേവിയുടെ ചരണ തലങ്ങളിൽ
പുരട്ടിയിട്ടുള്ള ചെമ്പരത്തിച്ചാറ് പൂവിൽ പറ്റുകയാണെങ്കിൽ
ഒരുപക്ഷേ താമരപ്പൂവിൻ ചെറുതായ സാദൃശ്യം വന്നെത്തിയിരിക്കാം
****************************************************************************************************
സമം ദേവി സ്കംദദ്വിപവദനപീതം സ്തനയുഗം
തവേദം നഃ ഖേദം ഹരതു സതതം പ്രസ്നുതമുഖമ് ।
യദാലോക്യാശംകാകുലിതഹൃദയോ ഹാസജനകഃ
സ്വകുംഭൌ ഹേരംബഃ പരിമൃശതി ഹസ്തേന ഝഡിതി ॥ 72 ॥
അല്ലയോ ദേവി ! സുബ്രഹ്മണ്യനും ഗണപതിയും ഒരുമിച്ചു പാനം ചെയ്തിട്ടുള്ളതും
സദാ സ്തന്യം സ്രവിക്കുന്നതുമായ അവിടുത്തെ സ്തനയുഗം ഞങ്ങളുടെ ദുഃഖത്തെ
ഇല്ലാതാക്കട്ടെ ഈ സ്തനങ്ങളെ കണ്ടിട്ട് ഗജമുഖൻ സംശയം പൂണ്ട് വ്യാകുല
ഹൃദയനായി പെട്ടന്ന് തന്റെ മസ്തകങ്ങളെ കൈകൊണ്ട്
തൊട്ടു നോക്കി ഹാസം ഉളവാക്കുന്നു .
*********************************************************************************************
അമൂ തേ വക്ഷോജാവമൃതരസമാണിക്യകുതുപൌ
ന സംദേഹസ്പംദോ നഗപതിപതാകേ മനസി നഃ ।
പിബംതൌ തൌ യസ്മാദവിദിതവധൂസംഗരസികൌ
കുമാരാവദ്യാപി ദ്വിരദവദനക്രൌംചദലനൌ ॥ 73 ॥
അല്ലയോ ഹിമഗിരിയുടെ പതാകയായവളെ ! അവിടുത്തെ ഈ സ്തനങ്ങൾ
അമൃതത്തെ വഹിക്കുന്ന മാണിക്യത്തോൽ കുടങ്ങളാണ് എന്നുള്ളതിന്റെ
എന്റെ മനസ്സിൽ യാതൊരു സന്ദേഹവുമില്ല .എന്തെന്നാൽ അവയെ പാനം
ചെയ്യുന്ന സുബ്രഹ്മണ്യനും ഗണേശനും ഇന്നും സ്ത്രീസംഗരസമറിയാത്ത
കമാരന്മാരായിത്തന്നെ വർത്തിക്കുന്നു
****************************************************************************************************
വഹത്യംബ സ്തംബേരമദനുജകുംഭപ്രകൃതിഭിഃ
സമാരബ്ധാം മുക്താമണിഭിരമലാം ഹാരലതികാമ് ।
കുചാഭോഗോ ബിംബാധരരുചിഭിരംതഃ
പ്രതാപവ്യാമിശ്രാം പുരദമയിതുഃ കീര്തിമിവ തേ ॥ 74 ॥
അല്ലയോ ജനജ്ജനനി ! ഗജാസുരന്റെ മസ്തകത്തിൽ നിന്നു ലഭിച്ച
മുത്തുമണികളാൽ ഉണ്ടാക്കപ്പെട്ടതും ,അവിടുത്തെ അധര ബിംബങ്ങളുടെ
കാന്തിയാലുണ്ടാകുന്ന വർണ്ണ വൈവിദ്യത്തോടു കൂടിയതും
അവിടുത്തെ മാറിലണിഞ്ഞിരിക്കുന്നതുമായ നിർമ്മലമായ മുത്തുമാല
ത്രിപുരാന്തകന്റെ പ്രതാപത്തോട് കലർന്ന അവിടുത്തെ കീർത്തിയോ
എന്ന് തോന്നിപ്പിക്കുന്നതാണ്
***********************************************************************************************
തവ സ്തന്യം മന്യേ ധരണിധരകന്യേ ഹൃദയതഃ
പയഃപാരാവാരഃ പരിവഹതി സാരസ്വതമിവ ।
ദയാവത്യാ ദത്തം ദ്രവിഡശിശുരാസ്വാദ്യ തവ യത്
കവീനാം പ്രൌഢാനാമജനി കമനീയഃ കവയിതാ ॥ 75 ॥
അല്ലയോ ഗിരിതനയേ ! അവിടുത്തെ ഹൃദയത്തിൽ നിന്നും
ഒഴുകുന്ന മുലപ്പാൽ സരസ്വതീമയമായ പാൽക്കടൽ
തന്നെയാണെന്ന് ഞാൻ കരുതുന്നു , എന്തെന്നാൽ
ദയാമയിയായ അവിടുന്ന് നൽകിയ മുലപ്പാൽ ആസ്വദിച്ചു
ദ്രവിഡ ശിശു പ്രശസ്തരായ കവികളുടെയിടയിൽ ശ്രേഷ്ഠനായ
കവിയായിത്തീർന്നു .
*****************************************************************************************
100 / 5 = 20 , 15 / 20
ജീ ആർ കവിയൂർ
03 .06 .2021 .
Comments