അമ്മേ ശരണം ദേവി ശരണം
അമ്മേ ശരണം ദേവി ശരണം
രചന
ജീ ആർ കവിയൂർ
അമ്മേ ശരണം ദേവി ശരണം
അമ്മേ ശരണം ദേവി ശരണം
അകലത്തു നിന്നു വിളിക്കുകിൽ
അരികിലേക്ക് അണക്കുന്നു നീ
അഭയദായിനി അമ്മേ മൂകാംബികേ
അവിടുത്തെ തിരുദർശനം പുണ്യം
അമ്മേ ശരണം ദേവി ശരണം
അമ്മേ ശരണം ദേവി ശരണം
എത്രഎഴുതിയാലും എത്രപാടിയാലും
മതിവരിക്കില്ല നിൻ അപദാനങ്ങൾ
നിന്റെ തിരുനടയിൽ നിൽക്കുമ്പോൾ
എല്ലാം മറക്കുന്നുവല്ലോ അമ്മേ ദേവി
അമ്മേ ശരണം ദേവി ശരണം
അമ്മേ ശരണം ദേവി ശരണം
കൊല്ലൂരിലും കൊടുങ്ങല്ലൂരിലും
മുള്ളികുളങ്ങരയിലും കവിയൂരിലുമമരും
എവിടിരുന്നു വിളിച്ചാലും നീ
നീ മാത്രമല്ലോ ശരണം അമ്മേ
അമ്മേ ശരണം ദേവി ശരണം
അമ്മേ ശരണം ദേവി ശരണം
25 .06 .2021
Comments