നടരാജ പാട്ട് - തമിഴിൽ നിന്നും വിവർത്തനം -ജീ ആർ കവിയൂർ
നടരാജ പാട്ട് - തമിഴിൽ നിന്നും വിവർത്തനം -ജീ ആർ കവിയൂർ
( I )
ബ്രഹ്മാണ്ഡമാകെ നിറഞ്ഞു
നിൽക്കും നീ തന്നെയല്ലേ
ലോകത്തിനാധാരമായ് നീയല്ലോ
നാലുവേദത്തിൻ അധിപതി
നീ തന്നേയല്ലോ വെയിലും നിലാവും
നീ തന്നേയല്ലോ ശക്തിയുമഗ്നിയും
ഈരേഴു പതിനാലു ലോകവും
നിറഞ്ഞു നില്പതും നീയല്ലയോ
പെണ്ണും നീ ആണും നീ , നീതന്നെയല്ലോ
പല ഉയിരിനാത്മാവും നീതന്നെയല്ലേ
എല്ലായിടത്തും നീതന്നെ നീതന്നെ
ഏകമാനപ്പൊരുളും നീതന്നെയല്ലോ
വേറിട്ടതുമൊന്നിച്ചതും നീ തന്നേയല്ലോ
പാദാതി കേശവുമച്ഛനും അമ്മയും നീതന്നേയല്ലോ
പൊന്നും നീ പൊരുളും നീ
ഇരുളും വെളിച്ചവും വായുവും
ബോധമെന്ന ഗുരുവും നീതന്നെയല്ലേ
നവഗ്രഹജാലവും ഭുവനവും നീ
എന്റെ കുറ്റങ്ങളേയും കുറവുകളേയു മകറ്റും
ഈശനെ ശിവകാമിനേ അല്ലയോ നടരാജനാകും
ചിദംബരനാഥനാമെൻ സൃഷ്ടാവും നീയേ നീതന്നെയല്ലോ - 2
( II )
മാനാടും ചന്ദ്രനു മരുവികളുമാടും
പാർവ്വതിവും നടനമാടും
വിഷ്ണുവും ഗ്രന്ഥങ്ങളാവും വേദങ്ങളും
കടൽത്തിരകളും വേദ സൃഷ്ടാവാം ബ്രഹ്മനുമാടുന്നു
ദേവരാജനും കൂട്ടാളികളാവും സ്വർഗ്ഗവുമാടുന്നു
കുഞ്ചര മുഖനാവും ഗണപതിയു മാട്
കർണ്ണകുണ്ഡലം രണ്ടും പുലിത്തോലുടുത്താടും
ബാലമുരുകേശനാം സുബ്രമണ്യ നാട്
ഒപ്പം ജ്ഞാനബന്ധരും ഇന്ദ്രനും
പതിനെട്ടു മുനി പരമ്പരകളും
അഷ്ടദിക് പാലരു മാട്
പാറി പറന്നു തുള്ളാട്ടം തുള്ളുന്ന തുമ്പികളും
ശിവവാഹനാം നന്ദീശനു മാട്
നാട്യ വൃന്ദങ്ങളാവും അപ്സരകന്യകളു മാട്
എൻ ഭക്തി സമയവും കടന്നകലുമ്പോൾ
ഞാൻപാടും നിൻ പാട്ടിൻ ഭജനയിൽ നീ വരിക വരിക
ഈശനെ ശിവകാമിനേ അല്ലയോ നടരാജനാകും
ചിദംബരനാഥനാമെൻ സൃഷ്ടാവും നീയേ നീതന്നെയല്ലോ - 2
( III )
ഭൂവിലെ കടൽ തിരയും , വേലിയേറ്റവും
വിശ്വാസ ജീവിത സ്വപ്നവും
നിത്യം വീശും കാറ്റിനോടൊപ്പം
ചുഴലിയിലെ മലരിയിലായ് മൂന്നു വിധ ആഗ്രഹങ്ങളും
രാവെന്നോ പകലെന്നോയില്ലാതെ
ഉണ്ടുറങ്ങി വിശ്രമം കൊള്ളും ദേഹവും
ചിലവിട്ടു സമയം വെറുതെ
തിന്നുമുറങ്ങിയുംമൊന്നും നേടാതെ
ജീവിത കരയെന്നതിൽ ബന്ധസ്വന്തങ്ങളുടെ
ബന്ധനവും സ്നേഹമമതയും പ്രണയവുമായ്
അമ്മയെന്ന പൊരുളും ഞാനെന്ന പൈതലുമായി
മുലയുണ്ട് കഴിയുന്നയീ ജീവിതം ശരിയാണോ
എന്ന ചോദ്യങ്ങൾ എന്തിനിങ്ങനെ എന്നുചോദിക്കുമ്പോൾ
ഉത്തരം നീതന്നെയല്ലോ നീതന്നെയല്ലോ
ഈശനെ ശിവകാമിനേ അല്ലയോ നടരാജനാകും
ചിദംബരനാഥനാമെൻ സൃഷ്ടാവും നീയേ നീതന്നെയല്ലോ - 2
( IV )
നിശ്ചലമാകുവാനല്ല എൻ ജീവിതങ്ങളേ
മായയുടെ മോഹവലയത്തിലിട്ടും
സ്വർഗ്ഗനരകങ്ങളുടെ വാഞ്ചിത സ്വപ്‍നങ്ങളും
പരകായപ്രവേശങ്ങളും കാട്ടിയും
മദ്യത്തിൻ ലഹരികളിലും മയക്കിയകറ്റും
അമ്പും വില്ലും യുദ്ധവെറികളുമല്ല
അല്ലാതു മരുന്നും കുറിപ്പടികളുമല്ല
അഗസ്തരും മച്ചനും കോകാനും
കാരക്കർ വള്ളുവരും ഭോഗരും
പറഞ്ഞ വൈദ്യവുമല്ല
എൻ മനസ്സ് നിൻ കാൽപ്പാദത്തെ
വിട്ടുപോകുന്നുമില്ല നിൻ തിരുപാദത്തെ
വിട്ടു പോകുന്നുമില്ല എൻ
ഈശനെ ശിവകാമിനേ അല്ലയോ നടരാജനാകും
ചിദംബരനാഥനാമെൻ സൃഷ്ടാവും നീയേ നീതന്നെയല്ലോ - 2
( V )
അവിടത്തോട് ഞാൻ ആയിരം തടവു പറഞ്ഞു
ഞാൻ നോവുമായി വന്നു നിൻ അരികത്തുവന്നു
കേൾക്കുന്നില്ലല്ലോ നീ
ഇല്ലയോ മക്കളുടെ ദാരിദ്ര ദുഃഖമറിയാത്ത അച്ചന്മാരുണ്ടോ
ഹൃദയമുരുകി നൊന്തു വിളിച്ചേ എപ്പോഴും ഞാൻ
നിൻ കാൽക്കൽ വീണു കേഴുന്നു കാത്തോളണേ
ഇല്ലയോ നിനക്ക് രണ്ടു പുത്രന്മാർ
ഗജമുഖനും അറുമുഖനും
എന്തേ നീയെന്നെ അറിയുന്നില്ലേ പിതാവേ
ഉണ്ട് നിനക്കു മായയും കപടതയും
എനിക്കതു കാണാതെ പോകുന്നുവല്ലോ
നിൻ പ്രവർത്തികളൊക്കെ എനിക്കായ്
എന്ന് തോന്നാത്തതെന്തേ ?!
എത്രയോ വിചിത്രം വേദങ്ങളും ശാസ്ത്രങ്ങളും
പാടുന്നു നിന്നേ പുകഴ്ത്തി
പറയുക നീ പറയുക നീയീ ഈരേഴു പതിനാലു ലോകവും
നീ തന്നെ പടച്ചതല്ലേ ?! ഇല്ല വിടുകില്ല നിന്നെ
പിന്തുടർന്നു കൊണ്ടേയിരിക്കും
ഈശനെ ശിവകാമിനേ അല്ലയോ നടരാജനാകും
ചിദംബരനാഥനാമെൻ സൃഷ്ടാവും നീയേ നീതന്നെയല്ലോ - 2
( VI )
കണ്ടതില്ല നിൻ വഴിത്താരയും
വീണു തൊഴുതില്ല നിൻ പാദങ്ങളേയും
നിന്നോട് തൊന്നിയില്ല മമതാ ബന്ധങ്ങളും
വലം വെച്ചു ചുറ്റിയില്ല നിൻ ക്ഷേത്രങ്ങളെയും
വഞ്ചനയല്ലേ ഞാൻ കാട്ടിയതൊക്കയും
മൊഴികളാൽ ആഭരണങ്ങൾ തീർത്തില്ല
മരിയാദയില്ലാതെ അപരിഷ്‌കൃതനായി ഞാൻ
ചതിയും വഞ്ചനയും ദേശത്തെ തന്നെ
കവർന്നും മൊത്തമായി പറയുകിൽ
മുഴു കാമിയായ് മാറിയിട്ട്
കുറ്റമതു എനിക്കോ എൻ
മാതാപിതാക്കൾക്കോ വന്നതായി ആരും പറഞ്ഞില്ലല്ലോ
അല്ലയോ അവിടുന്നു ലോകർ കാൺകേ
പകുത്തു കൊടുത്തില്ലേ പകുതി ദേഹം തൻ പത്നിക്കായിട്ട്
എന്നെയും രക്ഷിക്കയില്ലേയീ ഏഴയാം ബാലകനേ
എത്രയോ പ്രശനങ്ങൾ നീ ഇടപെട്ടു
നീ നീലകണ്ഠനായ് നീ മാറിയതല്ലേ
എന്തേ എൻ ദുരിതങ്ങളകറ്റുകയില്ലേ
ഈശനെ ശിവകാമിനേ അല്ലയോ നടരാജനാകും
ചിദംബരനാഥനാമെൻ സൃഷ്ടാവും നീയേ നീതന്നെയല്ലോ - 2
( VII )
എന്തിനു ഞാൻ കരയുന്നു
എൻ മാതാപിതാക്കൾക്കായി
എനിക്ക് ജന്മമേകിയവർക്കായി
എന്തിനു കേഴുന്നു
എന്റെ ബുദ്ധിയില്ലായിമ്മക്കായി
എന്തിനു ഞാൻ തേടുന്നു കുറ്റമതു
നാൻ മുഖനാം ബ്രഹ്മനേ കുറിച്ചു ?!
എന്തിനു ഞാൻ കണ്ണീർ പൊഴിക്കുന്നു
മൂന്നാഗ്രഹങ്ങൾക്കും മുൻജന്മ പാപങ്ങൾക്കായിട്ട് ?!
എന്റെ മൂഢത്തമാം ജ്ഞാനത്തിനാലോ ?!
എന്തിനു കരയുന്നു ചെയ്തു കഴിഞ്ഞ പാപങ്ങൾക്കായിട്ടോ ?!
എങ്ങിനെ ഞാനറിയുന്നു എനിക്ക് മുക്തി ലഭിച്ചെന്നു
എന്നെ തന്നെ പഴിചാരിയിട്ടു കരയാനോ
അതോ ഞാൻ നിന്നെ കുറ്റപ്പെടുത്തണോ
എന്തിനുയീ ലിംഗമെന്നൊർത്തു കരയണം
എന്തിനു നാരികൾക്കായി കരയണം
സത്യങ്ങളറിയുന്നതിനായി കരയണോ ?!!
എന്തിനു ഞാൻ കരയണമെന്റെ ദാരിദ്രത്തിനാലോ ?!!
ഇനി കരയണോ അടുത്ത ജന്മത്തിലെന്താവുമോ എന്നോർത്ത്
വരിക വരിക ! വന്നു പറഞ്ഞു തരിക നീയിതൊക്കെ ..
ഈശനെ ശിവകാമിനേ അല്ലയോ നടരാജനാകും
ചിദംബരനാഥനാമെൻ സൃഷ്ടാവും നീയേ നീതന്നെയല്ലോ - 2
( VII )
പഴുക്കും മുൻപേ ഫലങ്ങളെ പറിച്ചെടുക്കണോ
കുറ്റപ്പെടുത്തണോ പതിവൃതയായവളേ കിട്ടാതെ പോയതിനോ
കടമെന്ന പൊരുളിനായിനി ആരെയെങ്കിലും കൊള്ളയടിച്ചു
സങ്കടത്തിലാഴ്ത്തണോ ? ഞാൻ താണ്ടും കുറുക്കു വഴികളിൽ
മുള്ളുകൾ വിതറണോ ; ഞാനെന്തെങ്കിലും ദ്രോഹിച്ചുവോ
എൻ ജന്മസമയത്തു അമ്മയോട് ?!! എന്തെ വാങ്ങിയ പണത്തിനു
തെളിവുകൾ നൽകാതെയും ഞാനെന്ന ഭാവേനയുള്ള
ജീവിതത്താൽ അന്യന്റെ പിടിച്ചു പറിച്ചുള്ളതുമെടുത്തു
കൊള്ളയും കൊലയും നടത്തണോ ?!!
ജ്ഞാനം തരും ഗുരുക്കന്മാരെ ശകാരിക്കണോ
കള്ളങ്ങൾ പറഞ്ഞു ദ്രവ്യങ്ങൾ മോഷ്ടിക്കണോ
ദൈവങ്ങളിൽ കുറവുകൾ കണ്ടെത്തണോ ?!
അവര് ഒരിക്കൽ രൂപമായ് കണ്ടു വണങ്ങണോ
അതിനായി ഒന്നിച്ചു കൂടുന്നവരേ അടിച്ചൊടിക്കണോ ?!
എന്തു ഞാൻ ചെയ്യണമിനിയുമെന്നു പറയുക
പിശുക്കനെന്ന പേരുകേൾപ്പിച്ചോ ഞാൻ
ഒരിക്കലും ആരും തരികയില്ല എങ്കിലും
ഞാൻ മാപ്പിരക്കുന്നു ഇതൊക്കെ ചെയ്തു കൂട്ടിയതിനോ ?!!
ഈശനെ ശിവകാമിനേ അല്ലയോ നടരാജനാകും
ചിദംബരനാഥനാമെൻ സൃഷ്ടാവും നീയേ നീതന്നെയല്ലോ - 2
( VIII )
അമ്മയായിരുന്നു അച്ഛനായിരുന്നിട്ടു
പുകഴ് പെറ്റ കുടുബത്തിൽ പിറന്നിട്ടും
കുന്നോളം പണമുണ്ടായിട്ടും
പേരും പെരുമയും കിട്ടിയിട്ടുമെന്തിനു
ഈ ഭൂമിയേ ഞാൻ ഭരിച്ചു
മക്കളേറെയുണ്ടായിട്ടും
ഞാനൊരു വിദ്യാ ദായകനായ ഗുരുവായിട്ടും
ഏറെ ശിഷ്യ സമ്പത്തിനുടമയായിട്ടും
അഭ്യാസങ്ങളും മായാ ജാലങ്ങളും
പഠിച്ചിട്ടും നിത്യവും എന്തൊക്കെ നിരീക്ഷിച്ചിട്ടും
പലവട്ടം തീർത്ഥങ്ങളിൽ മുങ്ങി കുളിച്ചിട്ടും
എന്നിട്ടുമീവക ചിന്തകളാലും എന്നെ നീ
മരണം എന്ന യമധർമ്മന്റെ വിളികളുടെ നടുവിൽ
ഇതൊക്കെ കേവലമൊരു താൽക്കാലികമായ കൂട്ടുകെട്ടുകളല്ലോ
ഞാൻ നിൻ പാദങ്ങളെ മുറുക്കി പുണരുന്നേൻ
നീ എന്റെ മനസ്സിനെ എങ്ങോട്ടാ കൊണ്ടു പോയ്
നേട്ട മുണ്ടാക്കണേ കൃപാലോ ..
ഈശനെ ശിവകാമിനേ അല്ലയോ നടരാജനാകും
ചിദംബരനാഥനാമെൻ സൃഷ്ടാവും നീയേ നീതന്നെയല്ലോ - 2
( IX )
ഇനിയുമേറെ പറയുകിൽ ഞാൻ പറയട്ടെ
നിന്റെ മനം കല്ലോ ഇരുമ്പോ വലിയ
പർവ്വതമോ ? പാറയോ ?!
ഇരുചെവികളും കേൾപ്പതില്ലയോ
കേട്ടിട്ടും കേൾക്കാതെ നടിക്കുകയോ
ഇത് നിനക്ക് അഴകേറ്റുന്നതോയറിയില്ല
എന്തേ നിനക്ക് ഇത് ചേർന്നതോ
എന്നേ നിനക്കു ഇഷ്ടമല്ലേ എന്തിനിങ്ങനെ
കോപങ്ങൾ കാട്ടുന്നു , ഇതും നിന്റെ
പ്രവർത്തികളോ ! രണ്ടു മക്കൾ ഉള്ളതിനാലോ
നിന്റെ ദുഃഖം എന്തിനു എന്നോടിത്ര കോപം
എന്നിരുന്നാലും നിന്നെ വിട്ടകലുകയില്ല ഞാൻ
വേറെയെങ്ങു പോകും ഞാൻ നിന്നെ വിട്ടിട്ടു
ഒന്നുമില്ലാത്തവനായ് മാറണോ ?!
ഏതൊക്കെയായാലും എത്ര കഷ്ടപ്പെട്ടാലും
ഞാൻ നിന്നരികിൽ തന്നെ നിൽക്കുന്നുണ്ട്
'ഓ ' ഇതൊക്കെ എന്റെ കുറ്റമോ അതോ
നിന്റെ കുറ്റമോ സൂക്ഷ്മമായി നോക്കുകിൽ
ഇതൊക്കെ നിൻ പിറവിയാലല്ലോ
ഇനിയിതു എൻ കുറ്റമായാലും
നിൻ കുറ്റമാകിലും ദയയുണ്ടായിട്ടു വന്നു
നീ ചൊരിയുക അനുഗ്രഹമെന്നിൽ
ഈശനെ ശിവകാമിനേ അല്ലയോ നടരാജനാകും
ചിദംബരനാഥനാമെൻ സൃഷ്ടാവും നീയേ നീതന്നെയല്ലോ - 2
( X )
ശനി രാഹു കേതു ബുധൻ ശുക്രൻ ചൊവ്വാ
വ്യാഴവും ചന്ദ്രനും സൂര്യനുമെന്നുള്ളിലുണ്ടല്ലോ
പന്ത്രണ്ടു രാശികളും ഒരു പോലെ തുല്യരല്ലോ
മഞ്ഞിൻ മറനീക്കിയീ ഇരുപത്തിയേഴു
നക്ഷത്രങ്ങളും വിളങ്ങുന്നുണ്ടല്ലോ
പിന്നിലായ് ഒന്നിനു പിറകെ ഒന്നായ്
അലറി വിളിക്കുന്നുവല്ലോ
കനിപോലെ മൊഴിയുന്നു എന്നോടായ്
അരച്ച് വെച്ച മോശമാർന്ന ചിന്തകളും
പ്രവർത്തികളും ആഗഹങ്ങളുമകറ്റി
നീ നിന്റെ ഭൂതഗണങ്ങളും അവർക്കും
നിന്നെ വണങ്ങുവാനവസരം നല്കുമ്പോലെ
എനിക്കും നൽകണേ അത്
നിന്റെ പ്രവർത്തനങ്ങളല്ലോ
നീയെല്ലാവരേയും ഭരിക്കുന്നു പരിപാലിക്കുന്നു
ഈ ഉള്ളവനാകും രഘുനാഥനേയും
നിൻ കൃപാകടാക്ഷങ്ങളാൽ സൽഗതി വരുത്തണേ എൻ
ഈശനെ ശിവകാമിനേ അല്ലയോ നടരാജനാകും
ചിദംബരനാഥനാമെൻ സൃഷ്ടാവും നീയേ നീതന്നെയല്ലോ - 2
ഓം നടരാജനെ ചിദംബരനെ നമഃ
Comments