ഗണേശ ശരണം ശരണം ഗണേശ
ഗണേശ ശരണം ശരണം ഗണേശ
ഗണേശ ശരണം ശരണം ഗണേശ
ഗണപതിയെ ഗുണനിധിയെ
ഗരിമകളകറ്റി ഗമിക്കുക
ഗിരിജാതനായ ഗഗന സദൃശ
ഗ്രഹദോഷങ്ങളകറ്റുക ദേവാ
ഗണേശ ശരണം ശരണം ഗണേശ
ഗണേശ ശരണം ശരണം ഗണേശ
മാതാ പിതാക്കളല്ലോ
ലോകമെന്നു കാട്ടി തന്നവനെ
ഗണത്തിൻ അധിപനെ
വിഘ്‌ന വിനായകാ തുണക്കുക
ഗണേശ ശരണം ശരണം ഗണേശ
ഗണേശ ശരണം ശരണം ഗണേശ
വേദ വ്യാസനു തുണയേകിയവനേ
വേദാന്ത പൊരുളുകളെ അറിഞ്ഞവനെ
വേപതു പൂണ്ടു വിളിക്കുന്നവരുടെ
വേദന അകറ്റുവോനെ ഗണരാജാ
ഗണേശ ശരണം ശരണം ഗണേശ
ഗണേശ ശരണം ശരണം ഗണേശ
ജീ ആർ കവിയൂർ
03 .06 .2021
Comments