കദളിമംഗലത്ത് വാഴുമമ്മേ


കദളിമംഗലത്ത്  വാഴുമമ്മേ 



ഈരേഴു പതിനാലു ലോകവും വാഴ്ത്തും 

ഈശ്വരിയെ പരമേശ്വരിയെ ജഗദീശ്വരിയെ 

ഇരുവള്ളിപ്പറയിൽ നിവസിക്കുന്നവരും 

ഈയുള്ളവനും  കദളി മംഗലത്ത്‌ വുന്നു  


ഇടക്കകൊട്ടിപാടിയും തപ്പുകാച്ചിയും 

ഇടപ്പടയണിയാടുന്നു നിൻ അന്തികേ വന്നു 

ഇടനെഞ്ചു പൊട്ടി വിളിക്കും നിൻ ഭക്തനെ 

ഇഴപിരിയുന്ന നേരത്തുമിമ വെട്ടാതെ കാക്കണേ അമ്മേ  


ഈണത്തിൽ പാടാനറിയാത്തോരെന്നെ 

ഇന്നുമെപ്പോഴും കാത്തിടണേ അമ്മേ 

ഇഷ്ടദേവതേ കദളി മംഗലത്ത് ഭഗവതി 

ഇഹപര ദുഖങ്ങളാറ്റി  കുറക്കണേ അമ്മേ 


ഈരേഴു പതിനാലു ലോകവും വാഴ്ത്തും 

ഈശ്വരിയെ പരമേശ്വരിയെ ജഗദീശ്വരിയെ 

ജീ ആർ കവിയൂർ 

23 .06 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “