കാണുവാനൊരുക്കമല്ലയോ ?!!
കാണുവാനൊരുക്കമല്ലയോ ?!!
വാക്കുകൾ പൂക്കുന്നിടത്തു
മാറാലകൾ മായിച്ചു മറവിയുടെ
പിന്നാപുറത്തേക്കുള്ള വഴികളിൽ
മഞ്ചാടികൾ പെറുക്കിയൊപ്പം
വളപ്പൊട്ടുകളുടെ നിറം മങ്ങാ
ഓർമ്മ ചെപ്പിലായി പരതുമ്പോൾ
ചില്ലിട്ട ജാലകത്തിലെ കാഴ്ചകളെ
മഴവന്നു മറക്കുന്നുവല്ലോ
പരാതിയുമില്ല പരിഭവുമില്ല
പാതി ചതഞ്ഞോരെൻ
പോയ് പോയ ഓർമ്മകളെയൊക്കെ
പെറുക്കി എടുത്തു താലോലിക്കുന്നു
നീയുമതു ഓർക്കുന്നുവോ
അതോ പിൻ തിരിഞ്ഞു നടക്കാൻ
അല്ലിയാമ്പലുകളും കടലാസു വഞ്ചിയും
കാണുവാനൊരുക്കമല്ലയോ പ്രിയതേ !!
ജീ ആർ കവിയൂർ
29 .06 .2021
Comments