Monday, April 1, 2013

വരുന്നോ നീയും



വരുന്നോ നീയും

നിദ്ര കീറി പകുത്ത് പുതച്ചു നമ്മൾ
നിദ്രാ വിഹീനമിന്നുരാവുകൾ
കണ്ടു പങ്കുവച്ച  കനവുകളൊക്കെയിന്നു
നിനവിന്‍ പുസ്തക താളില്‍ കാണുമ്പോള്‍
എഴുതാന്‍ മറന്നൊരു വാക്കുകളൊക്കെ
ഇന്നെന്‍ ഓര്‍മ്മയില്‍ തെളിയുന്നു
വരുമെങ്കില്‍ പോകാമിനിയാ
ശാന്തിയും സമാധാനവും മൗനവും
കുത്തി ഒലിച്ചു വരുന്നൊരു
ഹിമവല്‍ തടങ്ങളിലായി
വാനപ്രസ്ഥത്തിനായി

മറുപടിയായി അവള്‍ ചോദിച്ചു
ഇല്ലേ ഇതൊക്കെ ഇവിടെയും എന്ന്
മറുപടി നല്‍കി സ്വന്തനത്തോടെയിങ്ങനെ
പിള്ളേരുടെ ആട്ടും തുപ്പും സഹിക്കെണ്ടാ
ഇല്ലായെങ്കില്‍ കഴിയുകയും വേണ്ടാ
വൃദ്ധ സധനം മോഹനം നിനക്ക്
ഒപ്പം സദനത്തിലെ വാഡന്റെ കണ്ണുരുട്ടുകളും

2 comments:

ajith said...

വാനപ്രസ്ഥം മെച്ചം

സൗഗന്ധികം said...

നല്ല കവിത.കാലികം

ശുഭാശംസകൾ....