കുറും കവിതകള്‍ 91- കുളക്കരയില്‍
കുറും കവിതകള്‍ 91- കുളക്കരയില്‍
ആമ്പലും അമ്പിളിയും
ചിരിതുകി നില്‍ക്കുന്നു
പ്രണയബദ്ധരായി
കുളത്തിലെ തവളയും
പുളവനും ബദ്ധ ശത്രുക്കള്‍
കഴിയുന്നതോ ഒരിടത്തും
പായലും കുളവുമായി
പ്രണയത്തിലായിട്ടു
വര്‍ഷങ്ങളായിന്നു
കലങ്ങിയ കുളവും
കരയില്‍ പിടക്കുന്നു
വലക്കണ്ണിലെ മീന്‍
ചുണ്ട പൊങ്ങുകള്‍
ഷൂളത്തിനൊപ്പം
തുള്ളി കളിച്ചു
താറാവുകളുടെ
ഘോഷ യാത്ര
ഇര തേടി കുളത്തില്‍
ചൂണ്ടപ്പൊങ്ങ്താണു
സന്തോഷത്തോടെ വലിച്ചു
പുളവന്‍ കിടന്നു പിടച്ചു
ഇല്ലിന്നു കുളക്കരയില്‍
കുഞ്ഞി കൈകള്‍
ആമ്പലിനെ ഇറുക്കാന്‍
Comments