കുറും കവിതകള്‍ 79


കുറും കവിതകള്‍ 79

നന്മയല്‍പ്പം
വെണ്മപോല്‍
തെളിയുന്നു അമ്മ വിളക്കില്‍

കനവും കനലുവറ്റി
നിമജ്ജനമെല്‍ക്കാന്‍
പുഴയും കടലുമില്ലാതാവുമൊയിനി

ഹരിത താമ്പാളത്തില്‍
ഒരു തുള്ളി മഴ നീര്‍
മിഴിനീര്‍ കണക്കെ

ജീവിതകളിയിലെ പാമ്പും കോണിയില്‍
തൊന്നൂറ്റിഒന്‍പതിലെ പാമ്പു കടിച്ചു
വീണ്ടും പകിട പകിട പന്ത്രണ്ടേ


എത്ര പുതുക്കിയാലും
മറക്കില്ല വഴിതാര
മരുക്കപ്പലും

ഓര്‍മ്മകള്‍ക്ക് ക്ലാവു
മിനുക്കി എടുത്തപ്പോള്‍
ഉരുളിയിലും ഉത്സവം

ഓര്‍മ്മകളുടെ
വസന്തകാല താളുകള്‍
മറിക്കുമ്പോള്‍ ആത്മസുഖം

മനമുരുകി
കണ്ണീര്‍ തടങ്ങളില്‍
ഉപ്പളം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “