കുറും കവിത 89 - പകല്‍ പൂര കാഴ്ച്ചക്കൊപ്പം
കുറും കവിത 89 -പകല്‍ പൂര കാഴ്ച്ചക്കൊപ്പം
ടിവിയില്‍ പൂര കാഴ്ച
കവിതകള്‍ക്കൊരു
തീരാവേശം
പഞ്ചവാദ്യ ഒലിയില്‍
മനസ്സില്‍ നിന്‍
ഓര്‍മ്മ പൊലിമ
ആകാശത്തേക്ക്
കൈകള്‍ ചുഴറ്റി
താളമേള പൂര പൊലിമ
ആരവം മുഴങ്ങി
താളമേള കൊഴുപ്പിനോപ്പം
ആനകള്‍ ചെവിയാട്ടി
വമ്പന്‍ കൊമ്പന്റെ
മേലെ തിടമ്പ് ,താളമേളത്തിന്‍
പൊടി പൂരം
ചൂടേറിയപ്പോളും
താളംമുറുകുന്നുണ്ടായിരുന്നു
ശീതികരിച്ച മുറിയിലെ പൂര കാഴ്ചകള്‍
Comments