അനുഭൂതി


അനുഭൂതി

മൂളലുകള്‍ ഏറെ ഭയപ്പെടുത്തി
നിന്‍ മൂകതയെന്നില്‍
അവാച്യമാം ആന്ദം പകരുന്നു
ഒടുങ്ങാത്ത അഭിനിവേശം ജീവിതത്തോടു
ഒരുവേള നീ നല്‍കിയ  അഭിവാഞ്ചയുടെ
പരിണിതമാം  സമ്മോഹന വികാരമോ
ഇതിനെയോ സ്നേഹമെന്നും
പ്രണയമെന്നും കവികള്‍ പാടിയത്
ഒരുവേള എന്റെ തോന്നലുകളോ
പറയു അവസാനിപ്പിക്കു ഈ മൗനമെന്ന
ആയുധം താഴെ വെക്കു വെള്ള കൊടിഉയര്‍ത്തു
അവസാനിക്കട്ടെ ഈ ശീത സമരം
അനുഭൂതി പൂക്കുമി വാടികയില്‍
പ്രണയത്തിന്‍ പാതയില്‍ നിന്നും
ഒളിച്ചോടി സന്യസിക്കണം എന്നുണ്ട്
ആവതില്ലല്ലോ ഈ മായാ യവനികക്കുള്ളില്‍
പെട്ട് ഉഴലുകയാണ് ,എന്തൊരു ശക്തി ഇതിനു
പ്രപഞ്ച സത്യമിതോ ജഗത് മിഥ്യയോ

Comments

ajith said…
സന്യസിയ്ക്കാന്‍ സമയമായില്ല
എല്ലാം മായ തന്നെ. വിട്ടകലാനുമാകുന്നില്ല...!! അതെ മായ തന്നെ..!!!


ശുഭാശംസകൾ....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “