മുഖ പുസ്തക താളിലെ ചിന്തകള്‍
മുഖ പുസ്തക താളിലെ ചിന്തകള്‍
നമസ്ക്കാരമിതു ഏറെ ചമത്കാരമെന്നു
പറയാതെ വയ്യല്ലോ നിന്നു നാം വീണ്ടും
ഈ അന്തര്‍ ദൃശ്യ ജാലകമാമി താളില്‍
വീണ്ടുമുറക്കമുണര്‍ന്നു വന്നുവല്ലോ
ഇന്നുനിന്‍ അകലങ്ങളെറെ കുറഞ്ഞുവല്ലോ
കണ്ടുമുട്ടുന്നു മറ്റെങ്ങുമല്ലായി നീലിമ പകരും
മുഖപുസ്തകത്തിന്‍ കാരുണ്യത്താല്‍
ഏറെ നൈരാശ്യമെന്തെനാല്‍ നില്‍ക്കില്ല
അധികനേരം കണ്ടു മറയുന്നു നീയും ഞാനും
ജീവിതത്തിന്‍ നേരിയ ആശ്വസമല്ലോ
ശ്വാസനിശ്വസത്തിനിടയിലായിങ്ങിനെ
കുസൃതിയെങ്കിലും കണ്ടുമുട്ടി നാലുവരികള്‍
ചമച്ചകലാന്‍ കഴിയുന്നതു ഭാഗ്യമല്ലോ സഖേ
നൈമിഷികമെങ്കിലും സുഖദുഃഖങ്ങളെ
പങ്കുവച്ചു പരിയവസാനിക്കുമി ജീവിതത്തില്‍
ഏക സന്തോഷം നിന്‍ ചിരി പടര്‍ത്തും
വാകുകളും വരികളും നാളെ ചരിത്രമാകുകില്ലേ ?!!
Comments