കുറും കവിത 85- ഓര്‍മ്മ ചെപ്പു


കുറും കവിത 85- ഓര്‍മ്മ ചെപ്പു

കൊടിയേറുന്നുയിന്നു
മനസ്സിന്‍  പ്രണയപൂരത്തിനു
നിറക്കാഴ്ചയുമായി

പാറമേൽക്കാവിലവളേ
കണ്ടപ്പോള്‍ അമിട്ടുകള്‍ പൊട്ടി
എന്റെ നെഞ്ചകത്ത്


പൂര കാഴ്ചകളാല്‍
രോമഞ്ചകഞ്ചുകമണിഞ്ഞു
മനമിത് ആരോടു ചൊല്ലും


മറക്കുടയും
മാനകുടയുമില്ല
എല്ലാമിന്നു കാഴ്ച വസ്തു

ഓലക്കാല്‍ ഇതിര്‍ത്തു
പന്തും പിപ്പിയും
പോയ്‌ പോയല്ലോ ബാല്യം


കളിച്ചും മോഹിച്ചു
തീരും മുന്നേ പോയിമറഞ്ഞു
ബാല്യകൌമാരങ്ങള്‍

ഓര്‍മ്മചെപ്പിലെവിടെയോ
മദ്ധ്യവേനല്‍ അവധിയും
മേടവിഷുവും പൂരവും ഒളിച്ചുകളിക്കുന്നു

Comments

ajith said…
അവധിയും പൂരവും വിഷുവും

ആഘോഷിയ്ക്കാന്‍ ഇനിയെന്തുവേണം

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “