കുറും കവിതകള്‍ 83
കുറും കവിതകള്‍ 83
അപ്പമെന്നും വീഞ്ഞെന്നും പറഞ്ഞു
പ്രലോഭിച്ചു എന്റെ ശരീരം
പിഴിഞ്ഞ് എടുത്തു രക്ത ബാങ്കുകാര്‍
കൊന്നതാണ്
തിന്നാതെ പാപം തീരില്ല
തിരു ബലി
കേട്ടതൊക്കെ
സത്യമെന്ന് കരുതിയാല്‍
ജീവിതം നരകം തന്നെ
എന്നും ചെയ്യും പ്രവര്‍ത്തികള്‍
ഗുഗുപ്സാവകാമായി മാറുന്നു
ആവര്‍ത്തന വിരസത
ഇന്നെന്റെ പുസ്തകത്തില്‍
എഴുതാപുറം
വിരസമാര്‍ന്ന ഞായര്‍
നിന്റെ വരണ്ടുണങ്ങിയ
ചുണ്ടുകളില്‍ പെട്ടന്ന് എങ്ങിനെ
വസന്തം വിരിഞ്ഞു
സൂര്യാസ്തമയം
നാടോടി തലചായ്ക്കാന്‍
ഇടം തെടി കട തിണ്ണകള്‍ തോറും
വീടണഞ്ഞൊരു
പാദങ്ങള്‍ക്കു മോചനം
ഷൂവിന്‍ ഉള്ളില്‍ നിന്നും
കണ്ണുനീര്‍ പോഴിക്കുന്നതും
ഒരു കലയാണ്
എല്ലാവരാലും കഴിയിലല്ലോ
സ്നേഹം കെട്ടിഞാന്നു
ചാകുന്നത് എപ്പോഴും
കെട്ടു താലിയിന്‍മെലാ....(എന്‍ എന്‍ പിള്ള)
മണി മേടയിലേറിയപ്പോള്‍
പറയാനുള്ളത് ഒക്കെ
അരണയെ പോലെ
കുതറി ഓടുന്ന മേഘങ്ങളേ
തടുത്തു നിര്‍ത്തും മലകളെ
കാത്തു കിടക്കുന്ന വയല്‍
ഓലപ്പീലികള്‍
കൈയ്യാട്ടി വിളിച്ചു
വരുക നാട്ടിലേക്കെന്നു
Comments
കൊതിയേറ്റുന്ന ഒരു വിളി
ഒരു കലയാണ്
എല്ലാവരാലും കഴിയിലല്ലോ